നിവിന്‍ പോളിയ്ക്ക് ഈ വര്‍ഷം അഞ്ചില്‍ അഞ്ച്?
പോയവര്‍ നിവിന്‍ പോളിയ്ക്ക് നാലില്‍ നാലായിരുന്നു. നിവിന്‍ പോളിയുടേതായി റിലീസ് ചെയ്ത 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്‌സ്, വിക്രമാദിത്യന്‍ (അതിഥി വേഷം) എന്നീ നാല് ചിത്രങ്ങളും പോയ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് പട്ടികയിലാണ്.
നിവിന്റെ ഈ വര്‍ഷത്തെ ആദ്യത്തെ ചിത്രം റിലീസ് ചെയ്തതു മുതല്‍ പ്രേക്ഷകര്‍ക്ക് ഉറപ്പായി, നിവിന്‍ ഈ വര്‍ഷം പോയ വര്‍ഷത്തെ ആവര്‍ത്തിയ്ക്കും. പ്രതീക്ഷകളുണര്‍ത്തുന്ന അഞ്ച് ചിത്രങ്ങളാണ് നിവിന് ഈ വര്‍ഷമുള്ളത്. അതില്‍ ആദ്യത്തെ ചിത്രമാണ് ഈ കഴിഞ്ഞ വെള്ളിയാഴ്ച റിലീസായ മിലി. രാജേഷ് പിള്ള സംവിധാനം ചെയ്ത ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

നിവിന്‍ പോളിയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയ നേരം എന്ന ചിത്രമൊരുക്കിയ അല്‍ഫോണ്‍സ് പുത്രന്റെ രണ്ടാമത്തെ ചിത്രമാണ് പ്രേമം. ഇതിലെ നായകനും നിവിന്‍ പോളി തന്നെ. നേരം എന്ന ടീം വീണ്ടും ഒന്നിക്കുന്നതു തന്നെ പ്രേക്ഷക പ്രതീക്ഷ വര്‍ദ്ധിപ്പിയ്ക്കുന്നു. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ് നിര്‍മിക്കുന്ന ചിത്രം ഒരു കാമ്പസ് ലൈഫാണ് പറയുന്നത്. നിവിന്റെ അടുത്ത റിലീസ് പ്രേമമാണ്.
ജീത്തു ജോസഫിന്റെയും വിനീത് ശ്രീനിവാസന്റെയും സഹപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ച പ്രജിത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ഒരു വടക്കന്‍ സെല്‍ഫിയാണ് നിവിന്റെ മറ്റൊരു ചിത്രം. വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ മഞ്ജിമ മോഹനാണ് നായിക. അജു വര്‍ഗീസ്, നീരജ് മാധവ് തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം മറ്റൊരു തലശ്ശേരി പ്രണയമാണ്.
ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഇവിടെ എന്ന ചിത്രമാണ് നിവിന്‍ പ്രതീക്ഷ നല്‍കുന്ന മറ്റൊരു ചിത്രം. നിവിനും പൃഥ്വിരാജും ഒന്നിച്ചെത്തുന്ന ചിത്രത്തില്‍ ഭാവനയാണ് നായിക. ഒരു കുറ്റാന്വേഷണ കഥ പറയുന്ന ചിത്രത്തിന്റെ പശ്ചാത്തലം അമേരിക്കയാണ്. ശ്യാമപ്രസാദ്, പൃഥ്വി, നിവിന്‍ എന്ന് കേട്ടപ്പോള്‍ തന്നെ പ്രേക്ഷകര്‍ പ്രതീക്ഷയര്‍പ്പിച്ചു കഴിഞ്ഞ ചിത്രമാണ് ഇവിടെ.
ഇതിനെല്ലാം ശേഷം നിവിന്‍ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ അഭിനയിക്കും. പോയവര്‍ഷം നിവിന്‍ പോളിയ്ക്ക് ആദ്യത്തെ ഹിറ്റ് നല്‍കിയ എബ്രിഡ് ഷൈന്‍ ഈ വര്‍ഷം ഒടുവില്‍ ഹിറ്റ് നല്‍കും എന്ന പ്രതീക്ഷ പ്രേക്ഷകര്‍ക്കുണ്ട്. ആക്ഷന്‍ ഹീറോ ബിജു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരു പൊലീസ് വേഷത്തിലാണ് നിവിന്‍ പോളി എത്തുന്നത്. അപ്പോള്‍ നിവിന്‍ പോളിയ്ക്ക് അഞ്ചില്‍ അഞ്ചല്ലേ...


Click it and Unblock the Notifications