ഉറപ്പിച്ചു; ഫഹദല്ല, നിവിന്‍ പോളി തന്നെ നായകന്‍
കുറച്ചു ദിവസങ്ങളായി വാര്‍ത്ത പ്രചരിക്കുന്നു നിവിന്‍ പോളിയ്ക്ക് തമിഴില്‍ നിന്നും വിളി വരുന്നു എന്ന്. പക്ഷെ ഇക്കാര്യത്തില്‍ ഒരു അടിസ്ഥാനവും ഉണ്ടായിരുന്നില്ല. എന്നാല്‍ അടുത്തിടെ മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ അക്കാര്യം നിവിന്‍ തന്നെ വ്യക്തമാക്കി.
ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിവിന്‍ അടുത്തതായി അഭിനയിക്കുന്നത്. 'ഒലിദാവരു കന്നടിതേ' എന്ന കന്നട ചിത്രത്തിന്റെ റീമേക്കാണ് ഗൗതം നിവിനിനെ വച്ച് ചെയ്യുന്നെത്ന്നാണ് വിവരം. തമിഴിലും മലയാളത്തിലുമായാണ് ചിത്രമൊരുക്കുന്നതെന്നും കേള്‍ക്കുന്നു.

മലയാളിയായ ഗൗതം മേനോന്‍ ഇതുവരെ ഒരു മലയാള സിനിമ സംവിധാനം ചെയ്തില്ലെന്നും, വൈകാതെ ഒരു മലയാള സിനിമ ഒരുക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. അങ്ങനെ വരുമ്പോള്‍ നിവിന്‍ നായകനാകുന്ന ചിത്രത്തിലൂടെ ഗൗതം മലയാളത്തിലെത്തും.
നേരത്തെ ചിത്രത്തിന് വേണ്ടി ഫഹദ് ഫാസിലിനെയും പരിഗണിച്ചിരുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഫഹദിപ്പോള്‍ വളരെ സെലക്ടീവാണ്. തമിഴില്‍ അവസരങ്ങള്‍ വരുന്നുണ്ടെങ്കിലും ഫഹദ് ഒന്നും ഏറ്റെടുക്കുന്നില്ല.
അതേ സമയം ഒരു ഗൗതം മേനോന്‍ ചിത്രത്തില്‍ അഭിനയിക്കുക എന്ന നിവിന്‍ പോളിയുടെ വലിയ ആഗ്രഹമാണ് ഈ ചിത്രത്തിലൂടെ സാധിക്കുന്നത്. അല്‍ഫോണ്‍സ് പുത്രന്‍ തമിഴിലും മലയാളത്തിലുമായി ഒരുക്കിയ നേരത്തിലൂടെ നിവിനിനെ തമിഴര്‍ക്ക് പരിചയമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കാം.


Click it and Unblock the Notifications