»   » നിവിന്‍ പോളിയുടെ അടുത്ത സിനിമ ത്രില്ലര്‍ ആയിരിക്കും! സിനിമയുടെ പ്രത്യേകത ഇതാണ്!!!

നിവിന്‍ പോളിയുടെ അടുത്ത സിനിമ ത്രില്ലര്‍ ആയിരിക്കും! സിനിമയുടെ പ്രത്യേകത ഇതാണ്!!!

Posted By:
Subscribe to Filmibeat Malayalam

ഓണത്തിന് തിയറ്ററുകളിലേക്കെത്തിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയ്ക്ക് ശേഷം നിവിന്‍ പോളിയുടെ അടുത്ത സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കായംകുളം കൊച്ചുണ്ണിയുടെ ജീവിതകഥ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. അതിനിടെ നിവിന്‍ അടുത്തതായി അഭിനയിക്കാന്‍ പോവുന്ന സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ്.

ഇത്രയും ഹോട്ട് നടിയായിരുന്നിട്ടും ഷാരുഖിന്റെ നായിക സിനിമയില്‍ നിന്നും മാറി നിന്നത് ഇതിനായിരുന്നോ?

nivin-pauly

അതിജീവനത്തിന്റെ കഥയുമായി എത്തുന്ന ത്രില്ലര്‍ സിനിമയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കടല്‍ തീരത്ത് നിന്നും നടക്കുന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് സിനിമയുടെ കഥയെന്നാണ് പറയുന്നതെങ്കിലും ചിത്രത്തിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇനിയും വന്നിട്ടില്ല. ഉണ്ണി ആര്‍ കഥയൊരുക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതിന് വേണ്ടിയുള്ള കൂടികാഴ്ചകളൊക്കെ നടത്തിയിരിക്കുകയാണ്.

ദേവസേനയെ പോലെ അല്ല ബാഗമതി! വാളിന് പകരം ചുറ്റിക, അനുഷ്‌ക ശര്‍മ്മയെ ആരും ആരാധിക്കും! ഇതാ കാരണം!!!

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിലാണ് നിവിന്‍ ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഈ സിനിമ തീര്‍ന്നതിന് ശേഷം ഗീതു മോഹന്‍ദാസിന്റെ മൂത്തോന്‍ എന്ന സിനിമയിലായിരിക്കും താരം അഭിനയിക്കുന്നത്. അതിന് ശേഷമായിരിക്കും പുതിയ സിനിമയെ കുറിച്ച് ആലോചിക്കുകയുള്ളു. നിവിന്‍ നായനകായി അഭിനയിച്ച് റിച്ചി എന്ന തമിഴ് സിനിമ റിലീസിന് തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ്.

English summary
Mollywood's top heroes are now being offer big budget movies! The latest we hear is that director Rosshan Andrrews and Nivin Pauly, who are already working on a big budget movie titled Kayamkulam Kochunni, will next team up for a survival thriller.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam