twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിവിന്‍ പോളിയല്ല ആദ്യത്തെ കൊച്ചുണ്ണി??? മലയാള സിനിമയിലെ ആദ്യ കായംകുളം കൊച്ചുണ്ണി!!!

    By Karthi
    |

    മലയാളത്തിന്റെ ഐതീഹ്യ കഥകളില്‍ പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്ത് വയ്ക്കുന്ന കഥാപാത്രമാണ് കായംകുളം കൊച്ചുണ്ണി. ഉള്ളില്‍ നന്മയുള്ള ഈ കഥാപാത്രം വെള്ളിത്തിരയില്‍ പുനര്‍ജിക്കുകയാണ്. എന്നാല്‍ മലയാളത്തില്‍ ആദ്യമായിട്ടല്ല കായംകുളം കൊച്ചുണ്ണിക്ക് ദൃശ്യഭാഷ ഒരുങ്ങുന്നത്. ഒരു സിനിമയും ഒരു സീരിയേലും ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ കായംകുളം കൊച്ചുണ്ണി വീണ്ടും അവതരിക്കുകയാണ്.

    ഡേറ്റ് കൊടുക്കാന്‍ സൂപ്പര്‍ താരങ്ങളുടെ മത്സരം!!! ശല്യം കാരണം ഫോണ്‍ ഓഫ് ചെയ്ത സംവിധായകന്‍???ഡേറ്റ് കൊടുക്കാന്‍ സൂപ്പര്‍ താരങ്ങളുടെ മത്സരം!!! ശല്യം കാരണം ഫോണ്‍ ഓഫ് ചെയ്ത സംവിധായകന്‍???

    Kayamkulam Kochunni

    കായംകുളം കൊച്ചുണ്ണിയാകുന്ന നിവിന്‍ പോളിയുടെ ചിത്രം കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചിരുന്നു. ആദ്യമായി കായംകുളം കൊച്ചുണ്ണിയാകുന്നത് മലയാളത്തിന്റെ അനശ്വര നടന്‍ സത്യനാണ്. 1966ല്‍ പിഎ തോമസാണ് ചിത്രം സംവിധാനം ചെയ്തത്. സത്യന്റെ കൊച്ചുണ്ണിയില്‍ നിന്നും വ്യത്യസ്തമായിട്ടാണ് നിവിന്‍ പോളിയുടെ കൊച്ചുണ്ണി എത്തുന്നത്.

    ദേശീയ പുരസ്‌കാര ജേതാക്കളായ ബോബി സഞ്ജയ് രണ്ട് വര്‍ഷത്തെ റിസേര്‍ച്ചിന് ശേഷം ഒരുക്കിയ തിരക്കഥയില്‍ കായംകുളം കൊച്ചുണ്ണിയുടെ നായക ചിത്രത്തെ മാത്രമല്ല ദൃശ്യവത്ക്കരിക്കുന്നത്. കായംകുളം കൊച്ചുണ്ണിയുടെ ജീവിതത്തിലെ ഇതുവരെ അനാവരണം ചെയ്യാത്ത എപ്പിസോഡുകളായിരിക്കും റോഷന്‍ ആന്‍ഡ്രൂസ് ദൃശ്യവത്ക്കരിക്കുക. വിഷ്വല്‍ എഫക്ടിനും സംഘട്ടന രംഗങ്ങളും പ്രാധാന്യം നല്‍കുന്ന ചിതത്തിന്റെ ചിത്രീകരണം സെപ്തംബറില്‍ ആരംഭിക്കും.

    English summary
    A major difference between the two movies though will be that Rosshan's film will focus not just on the heroics of Kayamkulam Kochunni but also the other facets of his life that inspired him to be the man he was.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X