»   » നിവിന്‍ പോളിയുടെ 'കായംകുളം കൊച്ചുണ്ണി'യുടെ ചിത്രീകരണം തീരപ്രദേശം തേടി എത്തിയത് എവിടെയാണെന്നറിയാമോ?

നിവിന്‍ പോളിയുടെ 'കായംകുളം കൊച്ചുണ്ണി'യുടെ ചിത്രീകരണം തീരപ്രദേശം തേടി എത്തിയത് എവിടെയാണെന്നറിയാമോ?

Posted By: Teresa John
Subscribe to Filmibeat Malayalam

ഈ വര്‍ഷം സിനിമകളുടെ പൂരമാണ്. പ്രമുഖ താരങ്ങളെല്ലാം സിനിമകളുടെ തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് പായുന്ന അവസ്ഥയാണ് കാണുന്നത്. അക്കൂട്ടത്തില്‍ തമിഴിലെ നിവിന്‍ പോളിയുടെ റിച്ചി എന്ന സിനിമയ്ക്ക് പിന്നാലെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി.

കൂട്ടുകാരന് വേണ്ടി കട്ടപ്പനയിലെ ഹൃത്വിക് റോഷന്റെ ആദ്യ ഫേസ്ബുക്ക് ലൈവ് വൈറലാവുന്നു!!!

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യാന്‍ പോവുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ആക്ഷന്‍ അഡ്വഞ്ചറായിട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കളായ ബോബിയും സഞ്ജയുമാണ് സിനിമയ്ക്ക് കഥയൊരുക്കുന്നത്. കായംകുളം കൊച്ചുണ്ണിയുടെ ജീവിതമാണ് സിനിമയിലുടെ പറയുന്നത്.

nivin-pauly

സിനിമയുടെ ചിത്രീകരണം നടക്കുന്നത് ശ്രീലങ്കയില്‍ നിന്നുമാണെന്നുള്ളതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. സിനിമയ്ക്ക് വേണ്ടി നിവിന്റെ ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. അതിന്റെ ഭാഗമായി ഇപ്പോള്‍ കളരി പയറ്റും താരം പഠിക്കാന്‍ തുടങ്ങിയിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

പ്രമുഖ നടി നടന്മാരുടെ വിളിപ്പേര് കേട്ടിട്ടുണ്ടോ? ഈ പേരുകള്‍ കേട്ടാല്‍ ആരാണെങ്കിലും ചിരിച്ചു മരിക്കും

സാധാരണക്കാരനായ ഒരു മനുഷ്യന്‍ അതിവേഗം അപകടകാരിയായി മാറുന്നതാണ് സിനിമയിലുടെ പറയാന്‍ ഉദ്ദേശിക്കുന്നതെന്നാണ് സിനിമയുടെ കഥ സംബന്ധിച്ച് സംവിധായകന്‍ മുമ്പ് പറഞ്ഞിരുന്നു.

English summary
Nivin Pauly’s Kayamkulam Kochunni team heads for recce in Sri Lanka

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam