നിവിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നതാരാന്നോ?
സംവിധായകര്‍ എല്ലാം നിവിന്‍ പോളിയുടെ ഡേറ്റിന് കാത്തുനില്‍ക്കുമ്പോള്‍ അടുത്ത ചിത്രമൊരുക്കാനുള്ള അവസരം ലഭിച്ചത് നവാഗതനായ അല്‍ത്താഫിന്.
അല്‍ത്താഫ് ആരാണെന്നല്ലേ, പ്രേമം എന്ന ചിത്രത്തില്‍ മേരിയുടെ സംരക്ഷകനായും പൂവാലന്‍പടയുടെ പ്രധാന ശത്രുവായും മാറിയ പയ്യന്‍ കഥാപാത്രത്തെ അവതരിപ്പിച്ച പയ്യനാണ് അല്‍ത്താഫ്. ആലുവാ സ്വദേശിയായ അല്‍ത്താഫ് നിവിന്റെ അടുത്ത സുഹൃത്തുമാണ്.

സിനിമയുടെ സബ്ജക്ട് ഇഷ്ടപ്പെട്ട നിവിന്‍ അല്‍ത്താഫിന് പുതിയ ചിത്രമൊരുക്കാന്‍ ക്ഷണിക്കുകയായിരുന്നു.. സിനിമയുടെ തിരക്കഥയും മറ്റ് തയ്യാറെടുപ്പുകളും പൂര്‍ത്തിയായി. കോമഡി എന്റര്‍ടെയിനറായിരിക്കും ചിത്രം. കുടുംബ പ്രേക്ഷകരെ കൂടി ലക്ഷ്യമിട്ടുളള സിനിമയാണ്.
പ്രേമത്തിലെ ചില നടന്‍മാരും ഈ സിനിമയിലുമുണ്ടാകും.നിവിന്‍ പോളി തന്നെയായിരിക്കും നിര്‍മ്മാതാവ്. ബിജിപാലിന്റെ അസോസിയേറ്റായിരുന്ന ജസ്റ്റിന്‍ വര്‍ഗ്ഗീസാണ് സംഗീതം. മധു നീലകണ്ഠന്റെ അസിസ്റ്റന്റായിരുന്ന മുകേഷ് മുരളീധരനാണ് ക്യാമറ. സന്തോഷ് വര്‍മ്മയാണ് ഗാനരചന.


Click it and Unblock the Notifications











