നിവിന്റെ ഭാഗ്യനക്ഷത്രം മകന്‍ ദാവീദ്

By Lakshmi

സിനിമയിലിപ്പോള്‍ നിവിന്‍ പോളിയുടെ നല്ല കാലമാണെന്ന് പറയാത്തവരാരുമില്ല. നിവിന്‍ ചെയ്യുന്ന ചിത്രങ്ങളെല്ലാം ഹിറ്റുകളായി മാറുകയാണ്. ഇക്കൂട്ടത്തിലേയ്ക്ക് അവസാനമെത്തിയ ചിത്രം അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്‌സാണ്. വളരെ ഫ്‌ളെക്‌സിബിളാണ് താനെന്ന് ബാംഗ്ലൂര്‍ ഡെയ്‌സിലെ കുട്ടനായി കിടിലന്‍ പ്രകടനം കാഴ്ചവച്ച് നിവിന്‍ തെളിയിച്ചു. ഇക്കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ പ്രശംസകള്‍ നേടിയ താരം നിവിന്‍ തന്നെയാണ്. ഐടി മേഖലിയലെ ജോലി വേണ്ടെന്നുവച്ച് സിനിമയിലേയ്ക്ക് വന്നപ്പോള്‍ നിവിന്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നോ എന്നകാര്യം സംശയമാണ്. എന്തായാലും മലയാളത്തിന്റെ മികച്ച യുവതാരങ്ങളില്‍ മുന്‍നിരയിലാണ് നിവിന്റെ സ്ഥാനം.

nivin

സിനിമയില്‍ തിരക്കേറുമ്പോഴും നിവിന്‍ കുടുംബത്തിന് വേണ്ടി സമയം മാറ്റിവെയ്ക്കാന്‍ മറക്കാറില്ല, പറയുന്നത് മറ്റാരുമല്ല നിവിന്റെ ഭാര്യ റിനയാണ്. തനിയ്ക്കും രണ്ട് വയസുള്ള മകന്‍ ദാവീദിനുമൊപ്പം സമയം ചെലവിടാന്‍ നിവിന്‍ മറക്കാറില്ലെന്ന് റിന പറയുന്നു. നിവിന്‍ തന്റെ ഭാഗമായി കണക്കാക്കുന്നത് മകന്‍ ദാവിദിനെയാണെന്നും ഭാര്യ പറയുന്നു.

മകന്‍ പിറന്നശേഷമാണ് നിവിന് കൂടുതല്‍ മികച്ച അവസരങ്ങള്‍ ലഭിച്ചുതുടങ്ങിയത്. അതുകൊണ്ടുതന്നെ അദ്ദേഹം ചിന്തിയ്ക്കുന്നത് ദാവീദാണ് ഈ ഭാഗ്യങ്ങള്‍ക്കെല്ലാം കാരണമെന്നാണ്- റിന പറയുന്നു. 2010ലായിരുന്നു നിവിന്റെയും റിന ജോയിയുടെയും വിവാഹം. 2012ലാണ് ഇവര്‍ക്ക് മകന്‍ പിറന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X