നിവിന്‍ പോളിക്കും നല്ല കാലം വന്നു
ഇനി കുറച്ച് നിവിന്‍ പോളിയുടെ കാലം ആഘോഷിക്കാം. കൈ എത്തും ദൂരത്തിന് ശേഷം ഫഹദ് ഫാസില്‍ തിരിച്ചു വന്ന് അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റയപ്പോള്‍ മലയാളികള്‍ ഒന്നിച്ച് പറഞ്ഞു യുവത്വത്തിന്റെ നയാകന്‍ എത്തി. ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ നല്ല കാലവും തുടങ്ങി. എന്നാല്‍ അടുത്തിടെ ചില ചിത്രങ്ങളിലൂടെ ഇവര്‍ക്ക് തിരിച്ചടി വന്നുകൊണ്ടിരിക്കയാണ്.
ദുല്‍ഖറിനും ഫഹദിനുമൊപ്പമാണ് നിവിനും എത്തിയത്. തട്ടത്തിന്‍ മറയത്തിലൂടെ ക്ലിക്കായ നിവിന് പക്ഷെ പുതിയ തീരങ്ങള്‍, ഭൂപടത്തിലില്ലാത്ത ഒരിടം തുടങ്ങിയ ചിത്രങ്ങളുടെ പരാജയം തിരിച്ചടിയായി. എന്നാലിപ്പോള്‍ നേരത്തിലൂടെ നിവിനും വിട്ടു പോയതെല്ലാം തിരിച്ചു പിടിക്കുന്ന തിരക്കിലാണ്. നേരത്തിന്റെ വിജയത്തിന് ശേഷം ഇപ്പോള്‍ 1983ന്റെ വിജയം ആഘോഷിക്കുകയാണ് നിവിന്‍. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തെ കുറിച്ച് വന്നുകൊണ്ടിരിക്കുന്നത്.

1983ന് ശേഷം അടുത്തതായി നിവിന് ഇറങ്ങാനിരിക്കുന്ന ചിത്രമാണ് ജൂഡ് ആന്റണി സംവിധാനം ചെയ്ത ഓംശാന്തി ഓശാന. നേരത്തിലെ നായിക നസ്‌റിയ നസീം തന്നെയാണ് ഈ ചിത്രത്തിലും നിവിന് കൂട്ട്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലാണ് നിവിന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. യുവത്വത്തിന്റെ കഥ പറയുന്നതുകൊണ്ട് തന്നെ ചിത്രം ഹിറ്റാകും എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.
ഈ ചിത്രങ്ങളുടെയെല്ലാം തിരക്കിനിടിയില്‍ ഇതാ നിവിന് മറ്റൊരു ചിത്രം കൂടെ സത്യന്‍ അന്തിക്കാടിന്റെ ശിഷ്യനും സഹോദര പുത്രനുമായ ഷിബു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിവിന്‍ അടുത്തതായി അഭിനയിക്കാന്‍ പോകുന്നത്. പരസ്യ ചിത്രങ്ങളിലൂടെയാണ് ഷിബു സംവിധാനത്തിലേക്ക് കടക്കുന്നത്. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഷിബുവിന്റെ സഹോദരന്‍ നേരത്തെ ജയറാമിനെ നായകനാക്കി ലക്കിസ്റ്റാര്‍ എന്നൊരു ചിത്രം ഒരുക്കിയിരുന്നു.


Click it and Unblock the Notifications











