twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിവിന്‍ ഭാഗ്യ നടന്‍ തന്നെ, ദേ മൂന്നാമത്തെ ചിത്രവും നൂറ് ദിവസം പിന്നിട്ടു!!

    By Aswini
    |

    മലയാളത്തില്‍ ഏറ്റവും ഭാഗ്യമുള്ള നടന്‍ ഇപ്പോള്‍ നിവിന്‍ പോളി തന്നെയാണെന്ന് പറയാതെ തരമില്ല. സിനിമയില്‍ ഒരു രക്തബന്ധവുമില്ലാതെ വന്ന നിവിന്‍ സ്വന്തം കഴിവു കൊണ്ട് തന്നെയാണ് മുന്‍നിര താരനിരയില്‍ കസേര വലിച്ചിട്ട് ഇരിക്കുന്നത്.

    <strong>സിനിമ ഇല്ലെങ്കിലും ഇവര്‍ക്ക് ജീവിക്കാം; മലയാളത്തിലെ വിദ്യാസമ്പന്നരായ താരങ്ങള്‍</strong>സിനിമ ഇല്ലെങ്കിലും ഇവര്‍ക്ക് ജീവിക്കാം; മലയാളത്തിലെ വിദ്യാസമ്പന്നരായ താരങ്ങള്‍

    തൊടുന്ന ചിത്രങ്ങളെല്ലാം ഇപ്പോള്‍ വിജയമാണ്. നിവിന്റെ സിനിമയാണോ നൂറ് ദിവസം തിയേറ്ററുകളിലോടും എന്ന വിശ്വാസവും ഇപ്പോള്‍ പ്രേക്ഷകര്‍ക്കുണ്ട്. അതിന്റെ തെളിവാണ് ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യവും.

     nivin-pauly

    പ്രേമം, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയുടെ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യവും നൂറ് ദിവസം പിന്നിട്ടു. ഒരു യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രം കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ നിന്നാണ് മികച്ച അഭിപ്രായങ്ങള്‍ നേടിയത്.

    കേരളത്തിന് പുറത്തും ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന് മികച്ച വരവേല്‍പ് ലഭിച്ചു. പ്രത്യേകിച്ചും ഗള്‍ഫ് നാടുകളില്‍. ദുബായി, യുഎഇ പശ്ചാത്തലമാക്കിയാണ് ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം ഒരുക്കിയത്.

    സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന കാമ്പസ് ചിത്രത്തിലാണ് നിവിന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഒരു വിദ്യാര്‍ത്ഥി നേതാവിയി, തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പില്‍ നിവിന്‍ ചിത്രത്തിലെത്തുന്നു. തമിഴില്‍ ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറാണ് മറ്റൊരു ചിത്രം.

    English summary
    Nivin Pauly's golden run continues! 'Premam' and 'Action Hero Biju' crossed 100 days and the latest film to pass the landmark is the Vineeth Sreenivasan directorial, 'Jacobinte Swargarajyam'. The movie was a family drama set in Dubai, UAE and was based on real life instances.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X