നിവിന്‍ പോളി എന്നെ ഗെറ്റൗട്ട് അടിച്ചു
പ്രേമം എന്ന ചിത്രത്തില്‍ തന്റെ മുടികൊണ്ട് ശ്രദ്ധേ നേടിയ നായികയാണ് അനുപമ പരമോശ്വരന്‍. ആലുവപുഴയുടെ തീരത്ത് എന്ന ഗാനത്തിലൂടെ തന്നെ അനുപമ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവളായി. പ്രേമം എന്ന ചിത്രത്തില്‍ താന്‍ എങ്ങിനെ എത്തിയന്നെതിനെ കുറിച്ച് അനുപമ അടുത്തിടെ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയുണ്ടായി.
കൂട്ടുകാരികളുടെ നിര്‍ബന്ധത്തിലാണ് പ്രേമം ടീമിന് ഫോട്ടോ അയച്ചുകൊടുത്തത്. ഓഡിയനിലൂടെയാണ് തിരഞ്ഞെടുത്തത്. ഓഡിഷനില്‍ അനുപമയോട് അതേ ടീമിന്റെ നേരം എന്ന സിനിമ കണ്ടിരുന്നോ എന്ന് ചോദിച്ചിരുന്നു. തന്റെ നിര്‍ഭാഗ്യത്തിന് അത് കണ്ടിരുന്നല്ലെന്ന് അനുപമ പറഞ്ഞു. അന്ന് അത് പറഞ്ഞ് ഒരുപാട് എല്ലാവരും കളിയാക്കിയിരുന്നുവത്രെ.

പിന്നീട് നിവിന്‍ പോളിയെ കണ്ടപ്പോള്‍ ആദ്യം അദ്ദേഹം തന്നെ ഗെറ്റൗട്ട് അടിക്കുകയായിരുന്നു എന്ന് അനുപമ പറഞ്ഞു. പിന്നീട് നേരം എന്ന ചിത്രം പത്ത് തവണ ഇരുന്നു കണ്ടിട്ടാണത്രെ അനുപമ അവരെ കണ്ടത്.
ആദ്യമായി നിവിന്‍ പോളിയെ കണ്ടപ്പോള്‍ തനിക്ക് മനസ്സിലായില്ലെന്നും അനുപമ പറഞ്ഞു. നിവിന്‍ ഷൂട്ടിങിന് തയ്യാറായി സ്‌കൂള്‍ യൂനിഫോമിലായിരുന്നു. ബാത്ത്‌റൂമില്‍ നിന്നും ഇറങ്ങിനവരുന്നതാണ് കണ്ടത്. എവിടെയോ കണ്ടപരിചയമാണ് ആദ്യം തോന്നിയത്. പിന്നെയാണ് നിവിനാണ് എന്ന് മനസ്സിലായത്. ആ നിമിഷം ഹൃദയത്തില്‍ ഒരു ചിറക് മുളച്ച് അതെങ്ങോ പാറുകയായിരകുന്നെന്നാണ് അനുപമയുടെ ഉപമ


Click it and Unblock the Notifications