കൊച്ചുണ്ണിയുടെ ഷൂട്ടിംഗിനായി കളരി പഠിച്ചു! വലിയ വെല്ലുവിളിയായിരുന്നു അത്! നിവിന്‍ പോളി

By Prashant V R

കായംകുളം കൊച്ചുണ്ണിയായുളള നിവിന്‍ പോളിയുടെ വരവിനായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. നിവിന്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രം ബിഗ് ബഡ്ജറ്റിലാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററിനും ട്രെയിലറിനുമെല്ലം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. മോഹന്‍ലാലും നിവിനും ആദ്യമായി ഒന്നിക്കുന്നുവെന്നത് തന്നെയാണ് ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിക്കുവാന്‍ കാരണമായിരിക്കുന്നത്.

നിവിന്‍ പോളിയുടെ കരിയറില്‍ വഴിത്തിരിവായി മാറാന്‍ പോകുന്ന ഒരു ചിത്രമായിരിക്കും കൊച്ചുണ്ണിയെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും വീണ്ടും മറ്റൊരു ദിവസത്തേക്ക് മാറ്റിയിരുന്നു. അടുത്തിടെ നടന്ന ചടങ്ങില്‍ കായംകുളം കൊച്ചുണ്ണിയെക്കുറിച്ച് നിവിന്‍ പോളി സംസാരിച്ചിരുന്നു. ഒരു പുരസ്‌കാര ചടങ്ങിനെത്തിയപ്പോഴായിരുന്നു ചിത്രത്തെക്കുറിച്ച് നിവിന്‍ മനസു തുറന്നത്.

കായംകുളം കൊച്ചുണ്ണി

കായംകുളം കൊച്ചുണ്ണി

നിവിന്‍ പോളിയുടെ കരിയറില്‍ ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്നാണ് കായംകുളം കൊച്ചുണ്ണി. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററിലെല്ലാം തന്നെ നിവിന്‍ പോളി തിളങ്ങിയിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമുളള ചിത്രത്തില്‍ നിവിന്‍റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ ഉണ്ടാവുമെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു. കൊച്ചുണ്ണിയുടെതായി പുറത്തിറങ്ങിയ പോസ്റ്ററുകളിലെല്ലാം തന്നെ ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറിലായിരുന്നു നിവിന്‍ പോളിയെ കാണിച്ചിരുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറും മികച്ച അഭിപ്രായങ്ങളായിരുന്നു പ്രേക്ഷകരില്‍ നിന്നും നേടിയെടുത്തിരുന്നത്.

റിലീസ്

റിലീസ്

ഒക്ടോബര്‍ പതിനൊന്നിനാണ് നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. നേരത്തെ ഓണം സമയത്ത് റീലിസ് പ്രഖ്യാപിച്ചിരുന്ന ചിത്രം പ്രളയം കാരണം റീലിസ് മാറ്റിവെക്കുകയായിരുന്നു. ഒക്‌ടോബറില്‍ വമ്പന്‍ റിലീസായിട്ടാകും ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വലിയ ബഡ്ജറ്റിലാണ് ഗോകുലം ഗോപാലന്‍ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

വമ്പന്‍ പ്രൊമോഷന്‍

വമ്പന്‍ പ്രൊമോഷന്‍

വമ്പന്‍ പ്രൊമോഷനാണ് ചിത്രത്തിന്റെതായി നടന്നുകൊണ്ടിരിക്കുന്നത്. ഷോപ്പിങ് മാളുകളിലും ബസുകളിലും ട്രെയിനുകളിലുമടക്കം ചിത്രത്തിന്റെ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ ഒട്ടിച്ചിരുന്നു. റിലീസിങ്ങിന് മുന്നോടിയായി കേരളം മുഴുവന്‍ വലിയ പ്രചാരണമാണ് അണിയറ പ്രവര്‍ത്തകര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കൊച്ചുണ്ണിയുടെ പ്രൊമോഷന്‍ ചിത്രങ്ങളെല്ലാം തന്നെ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

നിവിന്‍ പറഞ്ഞത്

നിവിന്‍ പറഞ്ഞത്

ദുബായില്‍ നടന്നെ സൈമ പുരസ്‌കാര ചടങ്ങിനിടെയായിരുന്നു ചിത്രത്തെക്കുറിച്ച് നിവിന്‍ പോളി മനസ് തുറന്നിരുന്നത്. സിനിമയെക്കുറിച്ച് തനിക്ക് വലിയ പ്രതീക്ഷകളാണുളളതെന്ന് ചടങ്ങില്‍ നിവിന്‍ പോളി പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിംഗിനായി കളരി പഠിച്ചിരുന്നു. അത് വലിയ വെല്ലുവിളിയായിരുന്നു. ഒന്‍പത് മാസം ശാരീരികമായും മാനസികമായും താന്‍ വലിയ മാറ്റങ്ങളിലൂടെയാണ് കടന്നു പോയത്.വലിയ പ്രതീക്ഷയാണ് സിനിമയെ സംബന്ധിച്ച് എനിക്കുളളത്. പ്രേക്ഷകര്‍ക്ക് തീര്‍ച്ചയായും ഈ ചിത്രം ഇഷ്ടപ്പെടുന്ന വിശ്വാസം എനിക്കുണ്ട്, ചടങ്ങില്‍ നിവിന്‍ പറഞ്ഞു.

താരങ്ങള്‍

താരങ്ങള്‍

എസ്രയിലൂടെ മലയാളത്തിലെത്തിയ നടി പ്രിയ ആനന്ദാണ് ചിത്രത്തില്‍ നിവിന്റെ നായികയായി എത്തുന്നത്. ഇത്തിക്കരപ്പക്കിയായി ലാലേട്ടന്‍ എത്തുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍,ബാബു ആന്റണി,ഷൈന്‍ ടോം ചാക്കോ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത് ബോബി-സഞ്ജയ് ടീമാണ്,

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X