twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'നിവിനോളം എത്തിയോ എന്നറിയില്ല, വിമര്‍ശനം കേള്‍ക്കാന്‍ ഞാന്‍ തയ്യാറെടുത്തു'

    By Aswini
    |

    ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിന്റെ തമിഴ് - തെലുങ്ക് റീമേക്കായ ബാംഗ്ലൂര്‍ നാട്കള്‍ എന്ന പേരില്‍ റിലീസിന് തയ്യാറായി നില്‍ക്കുകയാണ്. തീര്‍ച്ചയായും റിലീസാകുമ്പോള്‍ ഒരു താരതമ്യം ചെയ്യല്‍ ഉണ്ടാവാം.

    തന്റെ കഥാപാത്രത്തെ നിവിന്‍ പോളിയുമായി താരതമ്യം ചെയ്യുമെന്ന് അറിയാമെന്ന് ബോബി സിംഹ പറയുന്നു. വിമര്‍ശനങ്ങളാണെങ്കില്‍ അത് നേരിടാന്‍ തയ്യാറാണെന്നും നടന്‍ പറഞ്ഞു. നിവിന്റെ കുട്ടനെ, കുട്ടിയായി അന്യഭാഷയില്‍ എത്തിക്കുന്നത് സിംഹയാണ്.

    നിവിനോളം എത്തിയോ

    'നിവിനോളം എത്തിയോ എന്നറിയില്ല, വിമര്‍ശനം കേള്‍ക്കാന്‍ ഞാന്‍ തയ്യാറെടുത്തു'

    എന്റെ കഴിവിന്റെ പരമാവധി, നന്നായി ആ വേഷം കൈകാര്യം ചെയ്തു എന്നാണ് ഞാന്‍ വിശ്വസിയ്ക്കുന്നത്. പക്ഷെ നിവിന്‍ പോളിയോളം എത്തിയോ എന്നറിയില്ല. - ബോബി സിംഹ

     ബാംഗ്ലൂര്‍ ഡെയ്‌സ് കണ്ടപ്പോള്‍

    'നിവിനോളം എത്തിയോ എന്നറിയില്ല, വിമര്‍ശനം കേള്‍ക്കാന്‍ ഞാന്‍ തയ്യാറെടുത്തു'

    നിവിന്‍ പോളിയാണ് സിനിമ കാണാന്‍ എന്നോട് നിര്‍ദ്ദേശിച്ചത്. കണ്ടപ്പോള്‍ കുട്ടന്‍ എന്ന കഥാപാത്രത്തെ വളരെ ഇഷ്ടപ്പെട്ടു. റീമേക്ക് ചെയ്യുന്നുണ്ടെങ്കില്‍ എനിക്ക് ചെയ്താല്‍ കൊള്ളാമെന്നുമുണ്ടായിരുന്നു. ഭാഗ്യവശാല്‍ ആ വേഷം എനിക്കു തന്നെ കിട്ടി

    വിമര്‍ശനം കേള്‍ക്കാന്‍ റെഡി

    'നിവിനോളം എത്തിയോ എന്നറിയില്ല, വിമര്‍ശനം കേള്‍ക്കാന്‍ ഞാന്‍ തയ്യാറെടുത്തു'

    എന്റേതായ രീതിയില്‍ ഞാന്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. എനിക്കറിയാം ഇപ്പോള്‍ തന്നെ താരതമ്യം ചെയ്യാന്‍ തുടങ്ങിക്കാണും. താരതമ്യമായാലും വിമര്‍ശനമായാലും ഞാനതിന് തയ്യാറായി കഴിഞ്ഞു.

    ഞങ്ങളൊരു കുടുംബം

    'നിവിനോളം എത്തിയോ എന്നറിയില്ല, വിമര്‍ശനം കേള്‍ക്കാന്‍ ഞാന്‍ തയ്യാറെടുത്തു'

    ഷൂട്ടിങ് അനുഭവം വളരെ രസകരമായിരുന്നുവെന്നും നടന്‍ പറഞ്ഞു. ആര്യയും ശ്രീദിവ്യയുമാണ് എന്റെ കസിന്‍സായി ചിത്രത്തില്‍ എത്തുന്നത്. റാണയാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. ഷൂട്ടിങ് വളരെ രസകരമായിരുന്നു. ഞങ്ങളെല്ലാം ശരിക്കും ഒരു കുടുംബം പോലെ.

    ലൊക്കേഷന്‍ മാറി

    'നിവിനോളം എത്തിയോ എന്നറിയില്ല, വിമര്‍ശനം കേള്‍ക്കാന്‍ ഞാന്‍ തയ്യാറെടുത്തു'

    ബാംഗ്ലൂരും ചെന്നൈയിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ്. മലയാളത്തില്‍ നിന്ന് മാറി, റീമേക്കിലെത്തുമ്പോള്‍ ബാംഗ്ലൂരിലെ ചില ലൊക്കേഷനുകള്‍ മാറ്റിയിട്ടുണ്ട്. ബാംഗ്ലൂരിലെ മറ്റ് സ്ഥലങ്ങളും കാണിക്കേണ്ടേ. പിന്നെ പ്രേക്ഷകര്‍ക്കും ഒരു മാറ്റം അനുഭവിക്കണമല്ലോ- ബോബി സിംഹ പറഞ്ഞു.

    English summary
    Bobby Simhaa, who plays one of the leads in Bangalore Naatkal, says that he is aware of the fact that his character in the film would be compared to Nivin Pauly.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X