നിവിന്‍പോളിക്ക് ഒരു സമയം ഒരു സിനിമ മാത്രം
നിവിന്‍ പോളി ഇനി ഒരേസമയം രണ്ടു സിനിമകളില്‍ അഭിനയിക്കില്ലെന്നു തീരുമാനിച്ചു. എബ്രിഡ് ഷൈന്റെ 1983 എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ത ന്നെ മറ്റൊരു ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് 1983ല്‍ വേണ്ടത്രെ ശ്രദ്ധിക്കാന്‍ സാധിച്ചില്ല. ഈ ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണത്തില്‍ നല്ല ശ്രദ്ധകൊടുക്കാനും സാധിച്ചില്ല. കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ 1983ന്റെ ക്ലൈമാക്‌സ് കൂടുതല്‍ നല്ലതാക്കാമെന്നായിരുന്നു നിവിന്റെ അഭിപ്രായം. അതുകൊണ്ടാണ് രണ്ടുചിത്രങ്ങളില്‍ ഒരേസമയം അഭിനയിക്കണ്ട എന്നുതീരുമാനിച്ചത്.
ഇപ്പോള്‍കേരളത്തിലെ തിയറ്ററുകളില്‍ നിവിന്‍പോളി പരസ്പരം മല്‍സരിക്കുകയാണ്.അടുത്തടുത്ത തിയറ്ററുകളില്‍ നിവിന്റെ 1983ഉം ഓംശാന്തി ഓശാനയും തര്‍ത്തോടുകയാണ്. മോഹന്‍ലാലിന്റെ ദൃശ്യമാണ് ഇതോടൊപ്പം കൂടുതല്‍ ആളുകളെ സംതൃപ്തിപ്പെടുത്തിക്കൊണ്ടു കളിക്കുന്നത്.

നിവിന്റെ ചിത്രത്തോടൊപ്പം റിലീസ് ചെയ്ത പൃഥ്വി ചിത്രമായ ലണ്ടന്‍ബ്രിഡ്ജ്, ജയസൂര്യ ചിത്രമായ ഹാപ്പിജേര്‍ണി എന്നിവയെല്ലാം തിയറ്റര്‍ വിട്ടുകഴിഞ്ഞു. നിവിന്‍ പോളി ഫാന്‍സ് അസോസിയേഷന്‍ ബാനറുകള്‍ എല്ലാതിയറ്റര്‍ പരിസരങ്ങളിലും നിറഞ്ഞുകഴിഞ്ഞു.
മൂന്നു സിനിമകളാണ് ഈ വര്‍ഷം നിവിന്റെതായി ഇനി റിലീസ് ചെയ്യുക. ഇപ്പോള്‍ അഭിനയിക്കുന്നത് അഞ്ജലി മേനോന്റെ ചിത്രത്തിലാണ്. നേരം ടീമിന്റെ ചിത്രം, എബ്രിഡിന്റെ മറ്റൊരു ചിത്രം എന്നിവയാണ് ഇനി ചിത്രീകരിക്കാനുള്ളത്. ഏതായാലും ഒരു സമയം ഒന്നെന്നത് നല്ല തീരുമാനമാണ്. കൂടുതല്‍ നല്ല സിനിമകള്‍ ചെയ്യാന്‍ അതുതന്നെയാണ് നല്ലത്.


Click it and Unblock the Notifications