'മിലി'യുടെ പേര് 'മിലന്‍' എന്നാക്കണമെന്ന് നിവിന്‍ പോളി
മലയാളത്തിന്റെ യുവതാരനിരയില്‍ ശ്രദ്ധേയനായ താരമാണ് നിവിന്‍ പോളി. തൊടുന്നതെല്ലാം പൊന്നാകുന്ന അവസ്ഥയിലാണ് നിവിന്‍ ഇപ്പോള്‍. കരിയറിലെ മികച്ച സമയത്ത് നില്‍ക്കുന്ന നിവിന് കൈനിറയെ ചിത്രങ്ങളുണ്ട്, അതും എല്ലാം മികച്ച സംവിധായകരുടെ ചിത്രങ്ങള്‍.
ഇപ്പോള്‍ രാജേഷ് പിള്ള ഒരുക്കുന്ന നായികാപ്രാധാന്യമുള്ള മിലിയെന്ന ചിത്രത്തിലാണ് നിവിന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മിലിയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമല പോളാണ്. ഒരു സോഫ്റ്റ് സ്‌കില്‍ ട്രെയിനറുടെ വേഷത്തിലാണ് നിവിന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. വേഷം ചെറുതാണെങ്കിലും അതിന് ചിത്രത്തില്‍ ഏറെ പ്രധാന്യമുണ്ടെന്ന് നിവിന്‍ പറയുന്നു.

ചിത്രത്തില്‍ അമല ചെയ്യുന്ന കഥാപാത്രം വളരെ മനോഹരമാണ്. കരിയര്‍-ഡിഫൈനിങ് റോള്‍ എന്ന് അതിനെ വിശേഷിപ്പിക്കാം. ഒരുപാട് മികച്ച അഭിനയമൂഹൂര്‍ത്തങ്ങളുണ്ട് അമലയ്ക്ക് ചിത്രത്തില്‍- നിവിന്‍ പറയുന്നു.
അമലയുടെ കഥാപാത്രത്തെക്കുറിച്ച് മനസിലാക്കിയ നിവിന്‍ സംവിധായകന്‍ രാജേഷ് പിള്ളയോട് ചിത്രത്തിന്റെ പേര് മിലന്‍ എന്നാക്കിമാറ്റാനും ആ കഥാപാത്രമായി തന്നെ കാസ്റ്റ് ചെയ്യാനും തമാശയായി പറഞ്ഞുവത്രേ. മിലിയെന്ന കഥാപാത്രം അത്രയ്ക്ക് മികച്ചതാണെന്നാണ് നിവിന്റെ അഭിപ്രായം.


Click it and Unblock the Notifications