നിവിന്‍ സിംപ്ള്‍, ഫഹദ് ബ്രില്യന്റ്: ഇഷ തല്‍വാര്‍

By Aswathi

അന്യഭാഷയില്‍ നിന്നെത്തി തട്ടന്‍ മറയത്ത് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവളായിരിക്കുകയാണ് ഇഷ തല്‍വാര്‍. പിന്നീട് തമിഴിലും മലയാളത്തില്‍ വേറെയും ചിത്രങ്ങളില്‍ അഭിനയിച്ചിങ്കിലും തട്ടത്തിന്‍ മറയത്തിലെ ഉമ്മച്ചിക്കുട്ടിയായി തന്നെയാണ് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത്. ഇപ്പോള്‍ ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ച ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയുടെ റിലീസും കാത്തിരിക്കുകയാണ് ഇഷ. ഒപ്പം നിവിന്റെ ജോഡിയായി അഭിനയിച്ച ബാംഗ്ലൂര്‍ ഡെയ്‌സും

വെള്ളിത്തിരയില്‍ തിനിക്കിപ്പോള്‍ ഇഷ്ടപ്പെട്ട രണ്ട് നായകന്മാര്‍ ആരൊക്കെയാണെന്ന് ചോദിച്ചാല്‍ ഇഷ മടിക്കാതെ പറയും നിവിന്‍ പോളിയും ഫഹദ് ഫാസിലുമാണെന്ന്. എനിക്ക് വൈകി ലഭിച്ച ഫ്രണ്ടാണ് നിവിന്‍ പോളിയെന്നാണ് ഇഷ പറയുന്നത്. തട്ടത്തിന്‍ മറയത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചൊന്നും ഞങ്ങള്‍ അധികം സംസാരിച്ചിരുന്നില്ല. എവിടെയെങ്കിലും കണ്ടാല്‍ ഒന്നു ചിരിക്കും. പിന്നെയാണ് നിവിനെന്റെ അടുത്ത ഫ്രണ്ടായതെന്ന് ഇഷ പറയുന്നു.

ishatalwar

നിവിന്‍ വളരെ സിംപിളാണ്. നിവിനൊപ്പം അഭിനയിക്കുമ്പോള്‍ അഭിനയിക്കുകയാമെന്ന് തോന്നില്ല. ഞങ്ങള്‍ ഒന്നിക്കുമ്പോള്‍ നല്ലൊരു കെജമിസ്ട്രിയുണ്ട്. അതാണ് തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിന്റെ വിജയം. ഞങ്ങളെ വീണ്ടും ഒന്നിച്ചു കാണാന്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നതായി തോന്നി. അതുപോലെ തന്നെ ബാംഗ്ലൂര്‍ ഡെയ്‌സില്‍ പ്രണയിനികളായി അഭിനയിക്കാന്‍ സാധിച്ചു. ഞങ്ങള്‍ക്കിടയിലെ അപരിചിതത്വം മാറിയതുകൊണ്ട് ബാംഗ്ലൂര്‍ ഡെയ്‌സ് ഹാപ്പി ഡെയ്‌സായിരുന്നു- ഇഷ പറഞ്ഞു

ഫഹദിനെ കുറിച്ചു ചോദിക്കുമ്പോള്‍ ഇഷ പറയും ബ്രില്യന്റ് ആക്ടര്‍. ഫഹദ് അഭിനിക്കുകയാണെന്ന് തോന്നുകയേ ഇല്ല. കട്ട് പറഞ്ഞാല്‍ ഫഹദ് ഫഹദായി മാറും. നല്ല പെരുമാറ്റം. ഫഹദ് എന്തിന് അഭിനയിക്കുന്നു എന്ന ചിന്ത പ്രേക്ഷകര്‍ക്ക് തോന്നില്ല. അത് ഫഹദ് എന്ന നടന്റെ കഴിവാണ്. ഫഹദില്‍ നല്ലൊരു സംവിധായകനുണ്ട്. ഒരു പുതിയ അഭിനേതാവിന് ഫഹദില്‍ നിന്ന് പലതും പഞിക്കാനുണ്ടെന്നാണ് ഇഷ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X