Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
നിവിന്‍പോളി നംപര്‍ വണ്‍
മലയാളത്തിലെ നംപര്‍ വണ്‍ യുവതാരം എന്ന ചോദ്യത്തിനുത്തരം അടുത്തകാലത്തു വരെ ഫഹദ് ഫാസില്‍ എന്നോ പൃഥ്വിരാജ് എന്നോ ആയിരുന്നു. എന്നാലിപ്പോള്‍ എല്ലാവര്ക്കും പറയാനുള്ളത് ഒരു പേരു മാത്രം- നിവിന്‍ പോളി. അതെ തൊടുന്നതെല്ലാം ഹിറ്റാക്കി നിവിന്‍പോളി മലയാളത്തിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കുള്ള കുതിപ്പു തുടങ്ങി.
കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും നിവിന്‍പോളിയുടെ ചിത്രമൊന്നും തിയറ്ററില്‍ മോശം അഭിപ്രായം നേടിയിട്ടില്ല. പുതുതായി റിലീസ് ചെയ്ത പ്രേമവും നല്ല ചിത്രമെന്ന പേരുനേടിയതോടെ നിവിന്‍പോളിക്ക് കൂടുതല്‍ തിരക്കും ഉത്തരവാദിത്തവുമുള്ള നാളുകളാണു വരാന്‍പോകുന്നത്.
ഓംശാന്തി ഓശാന, ബാംഗഌര് ഡെയ്സ് എന്നിവയായിരുന്നു കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ സ ്കോര്‍ ചെയ്ത നിവിന്റെ ചിത്രങ്ങള്‍. ഈ വര്‍ഷം തുടങ്ങിയത് മിലി എന്ന ചിത്രത്തോടെയാണ്. അമലപോള്‍ പ്രധാന വേഷം ചെയ്ത ചിത്രം ശരിക്കും പെണ്‍പക്ഷ ചിത്രമായിരുന്നു. നായികാപ്രാധാന്യമായിരുന്നുഉണ്ടായിരുന്നത്. എന്നിട്ടും നിവിന്‍പോളി അതില്‍ അഭിനയിച്ചു. തുടര്‍ന്ന് തിയറ്ററിലെത്തിയത് ഒരു വടക്കന്‍ സെല്‍ഫിയായിരുന്നു. ആ ചിത്രം ഒരു തരംഗം തന്നെയാണുണ്ടാക്കിയത്. ഇപ്പോളും എ ക്ലാസ് തിയറ്ററില്‍ ചിത്രം കളിക്കുന്നുണ്ട്.
വടക്കന്‍ സെല്‍ഫി ഹിറ്റില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് പ്രേമവും ഇവിടെയും റിലീസ ്ചെയ്യുന്നത്. സൂപ്പര്‍താര ചിത്രങ്ങള്‍ റിലീസ ്ചെയ്യുന്നതുപോലെ നൂറിലേറെ തിയറ്ററിലാണ് പ്രേമം റിലീസ ്ചെയ്തിരിക്കുന്നത്. അല്‍ഫോണ്‍സ ്പുത്രന് സംവിധാനം ചെയ്ത ചിത്രം യുവാക്കളുടെ ആഘോഷവും പ്രണയവും വിരഹവുമൊക്കെയാണു പ്രമേയമാക്കിയിരിക്കുന്നത്.
ശ്യാമപ്രസാദ് സംവിധാനം ചെയ്തിരിക്കുന്ന ഇവിടെയില് പൃഥ്വിരാജുമൊന്നിച്ചാണ് അഭിനയിച്ചരിക്കുന്നത്. ആദ്യമായാണ് നിവിന്‍പോളി പൃഥ്വിക്കൊപ്പം അഭിനയിക്കുന്നത്.
ഫഹദ് ഫാസിലായിരുന്നു ഇതുവരെ എല്ലാം ഹിറ്റ് ആക്കിയിരുന്ന നടന്. എന്നാല്‍ സമീപകാലത്ത് ഫഹദിന്റെ മിക്ക ചിത്രവും വന്‍ പരാജയമായിരുന്നു. അതേസമയം നിവിന്‍പോളി ഓരോ ചിത്രവും റിലീസ് ചെയ്യുമ്പോഴും കൂടുതല്‍ നന്നാകുകയുംചെയ്യുന്നു. പൃഥ്വിരാജ് ചിത്രങ്ങള്‍ കൃത്യമായി റിലീസ്ചെയ്യാത്തതിനാല് ഒന്നാംനിരയില്‍ നിന്നു പിന്തള്ളപ്പെട്ടു കഴിഞ്ഞു. ഇനി നിവിന്‍പോളി തന്നെ മുന്നില്‍ നിന്നു നയിക്കും.
-
'അച്ഛനൊരു പൂവാലനായിരുന്നിരിക്കണം... ജീവിതത്തിൽ കോഴിയായ ഒരാൾക്ക് മാത്രമെ ഇങ്ങനെയൊക്കെ എഴുതാൻ പറ്റു'
-
വളരെ പക്വതയുള്ളവളാണ്; ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകുമ്പോൾ; ശാലിനിയെക്കുറിച്ച് അജിത്ത് പറഞ്ഞ വാക്കുകൾ
-
'സിബിന്റെ അച്ഛൻ നെഞ്ച് വേദന മൂലം ആശുപത്രിയിൽ, സ്നേഹമുള്ള പയ്യനാണ്, ജാസ്മിന് വേണ്ടി ലാലേട്ടൻ സംസാരിച്ചില്ല'