»   » 1983ല്‍ നിവിന്‍ പോളി സച്ചിനെപ്പോലെ

1983ല്‍ നിവിന്‍ പോളി സച്ചിനെപ്പോലെ

Posted By:
Subscribe to Filmibeat Malayalam

ഐപിഎലിലെ വാതുവെപ്പ് വിവാദവുമായി ബന്ധപ്പെട്ട് ക്രിക്കറ്റും ക്രിക്കറ്റ്താരങ്ങളില്‍പലരും ആകെ മുഖം നഷ്ടപ്പെട്ട് നില്‍ക്കുകയാണ്. വാതുവെപ്പ് വാര്‍ത്തകളാണ് എവിടെയും. ഇതിനിടെ മലയാളത്തില്‍ ക്രിക്കറ്റിന്റെ പൊസിറ്റീവ് സൈഡ് പ്രമേയമാക്കിക്കൊണ്ട് ഒരു ചിത്രം തയ്യാറാവുകയാണ്. അബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന 1983 എന്ന ചിത്രമാണ് ക്രിക്കറ്റ് പ്രമേയമാക്കി തയ്യാറാവുന്നത്. നിവിന്‍ പോളി, അനൂപ് മേനോന്‍, അജു വര്‍ഗ്ഗീസ്, തുടങ്ങി ഒട്ടേറെ യുവതാരങ്ങള്‍ അണിനിരക്കുന്ന ചിത്രം ക്രിക്കറ്റിന്റെ നല്ലവശത്തെയാണ് ഫോക്കസ് ചെയ്യുന്നതെന്ന് അണിയറക്കാര്‍ പറയുന്നു.

ഈ ചിത്രത്തില്‍ വാതുവെപ്പിനെക്കുറിച്ച് ഞങ്ങള്‍ പ്രതിപാദിക്കുന്നേയില്ല, ഇപ്പോള്‍ വാതുവെപ്പാണ് താരമെങ്കിലും ചിത്രത്തില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. വളരെ പിന്നാക്കം നില്‍ക്കുന്ന ഒരു ഗ്രാമത്തിലെ ജനങ്ങള്‍ക്ക് ക്രിക്കറ്റിനോടുള്ള പ്രണയത്തെക്കുറിച്ചാണ് ചിത്രം- അബ്രിഡ് പറയുന്നു.

Nivin Pauly

ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് സച്ചന്‍ ടെണ്ടുല്‍ക്കറുടെ ജിവിതവും കരിയറുമായി വളരെ സാമ്യതകളുണ്ടെന്നും സംവിധായകന്‍ പറയുന്നു. ഈ ചിത്രത്തില്‍ ക്രക്കറ്റ് എന്നാല്‍ സച്ചിന്‍ എന്നതരത്തിലാണ് കാര്യങ്ങള്‍, അദ്ദേഹത്തിന്റെ ഇഷ്ടങ്ങള്‍, ആത്മസമര്‍പ്പണം, നിഷ്‌കളങ്കത എല്ലാം ഈ ചിത്രത്തിലുമുണ്ട്- അബ്രിഡ് വിശദീകരിച്ചു.

നേരത്തേ ചിത്രം പ്രഖ്യാപിച്ച വേളയില്‍ സെലിബ്രിറ്റി ക്രിക്കറ്റ് താരമായ രാജീവ് പിള്ളയും താരനിരയിലുണ്ടായിരുന്നു. എന്നാല്‍ ഡേറ്റിന്റെ പ്രശ്‌നം കാരണം ഇപ്പോള്‍ രാജീവ് പിള്ള ചിത്രത്തില്‍ ഇല്ലെന്ന് സംവിധായകന്‍ വ്യക്തമാക്കി. രാജീവ് ഇപ്പോള്‍ മറ്റ് ചില ചിത്രങ്ങളുടെ തിരക്കിലാണ്. അതുകൊണ്ട് 1983ന്റെ ഭാഗമാകാന്‍ അദ്ദേഹത്തിന് കഴിയില്ല- എബ്രിഡ് പറഞ്ഞു.

ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോള്‍ ഇരുപത് ദിവസങ്ങള്‍ പിന്നിട്ടു. കേരളത്തില്‍ത്തന്നെയാണ് പ്രധാന ലൊക്കേഷന്‍. ഷൂട്ടിങ് കഴിഞ്ഞ് വൈകുന്നേരങ്ങളില്‍ താരങ്ങളെല്ലാം ബാറ്റും ബോളുമായി ഗ്രൗണ്ടിലിറങ്ങുക പതിവാണ്. ചിത്രത്തിന്റെ ഏറിയഭാഗങ്ങളും ഗ്രൗണ്ടിലാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ഷൂട്ട് കഴിഞ്ഞുള്ള നേരത്ത് കളിയ്ക്കായി ആര്‍ക്കും പ്രത്യേകിച്ച് തയ്യാറെടുക്കേണ്ടിവരുന്നില്ല. എല്ലാവര്‍ക്കും ക്രിക്കറ്റിനോട് നല്ല താല്‍പര്യമാണ്, അതുതന്നെ സിനിമയ്ക്കുള്ള പൊസിറ്റീവ് എനര്‍ജിയാകുന്നു- സംവിധായകന്‍ പറഞ്ഞു.

English summary
Abrid Shine's movie, 1983, which has Nivin Pauly, Anoop Menon, Aju Varghese as part of the cast, will focus on the strong binding factors of the sport rather than its scandals.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam