ആക്ഷന്‍ ഹീറോ ബിജുവിന് ഒരു പ്രശ്‌നവുമില്ല!!
പ്രൊഡക്ഷന്‍ ഹൗസുമായുള്ള ചില പ്രശ്‌നങ്ങള്‍ കാരണം നിവിന്‍ പോളി നായകനാകുന്ന ആക്ഷന്‍ ഹീറോ ബിജു എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍ വാര്‍ത്ത നിഷേധിച്ച് സംവിധായകന്‍ എബ്രിഡ് ഷൈന്‍ രംഗത്തെത്തി. ചിത്രത്തിന്റെ ഷൂട്ടിങ് സുഗമമായി മുന്നേറുകയാണെന്ന് അദ്ദേഹം പ്രമുഖ മൂവി പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കൂടാതെ ചിത്രീകരണ സമയത്തെടുത്ത ഒരു ചിത്രം നിവിനും എബ്രിഡും തങ്ങളുടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

1983 എന്ന ഹിറ്റ് ചിത്രത്തിന് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. ആദ്യ ചിത്രത്തിലെ നായകന്‍ നിവിന്‍ തന്നെയാണ് ടൈറ്റില്‍ റോളിലെ ബിജുവായി എത്തുന്നത്.
പ്രേമത്തിന് ശേഷം നിവിന്‍ പോളി നായകനാകുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്നത്. നിവിന്‍ ആദ്യമായ പൊലീസ് വേഷം ചെയ്യുന്നു എന്നതിനൊപ്പം നിവിന്‍ ആദ്യമായി നിര്‍മിയ്ക്കുന്ന ചിത്രമെന്ന പ്രത്യേകതയും ആക്ഷന്‍ ഹീറോ ബിജുവിനുണ്ട്.


Click it and Unblock the Notifications











