വ്യത്യസ്ത കുടുംബകഥയുമായി ലൈഫ്
ക്ഷണക്കത്ത് എന്ന ചിത്രം ഓര്‍ക്കാത്തവരുണ്ടാകില്ല. മനോഹരമായ ഒരു പ്രണയകഥ പറഞ്ഞ ചിത്രത്തിലെ നായകനായ നിയാസ് പിന്നെ എവിടെപ്പോയെന്ന് ചിന്തിയ്ക്കാത്ത പ്രേക്ഷകരും കാണില്ല. ഇപ്പോഴിതാ നിയാസ് തിരിച്ചെത്തുകയാണ് ലിയോണ്‍ കെ തോമസ് സംവിധാനം ചെയ്യുന്ന ലൈഫ് എന്ന ചിത്രത്തിലൂടെയാണ് നിയാസ് വീണ്ടുമെത്തുന്നത്. കഥാവശേഷന്‍ എന്ന ചിത്രത്തിലൂടെയെത്തിയ സ്റ്റെഫി ഗ്രേസാണ് ചിത്രത്തില്‍ നിയാസിന്റെ നായികയായി എത്തുന്നത്.
ബിസിനസുകാരനായ സുധി, സോഫ്ട് വേര്‍ എന്‍ജിനീയറായ ഭാര്യ മീനാക്ഷി എന്നിവരുടെ കുടുംബജീവിതത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഷാ മീഡിയ ഇന്റര്‍നാഷണലിന് വേണ്ടി സാദിഖ് കൊടിഞ്ഞി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും ലിയോണ്‍ കെ തോമസ് തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

മകന്‍ പപ്പുവിന്റെ പഠിത്തത്തിലും കാര്യങ്ങളിലും അവന്റേതായ താല്‍പര്യങ്ങള്‍ക്ക് സുധി മുന്‍തൂക്കം നല്‍കുന്നതും ഇതിനോട് മീനാക്ഷിയ്ക്കുണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങളും ഇതുമൂലം കുടുംബത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളുമെല്ലാമാണ് ചിത്രത്തില്‍ പറയുന്നത്.
ഇങ്ങനെയിരിക്കേ ഇവരുടെ ജീവിതത്തിലേയ്ക്ക് ലിയ എന്നൊരു പെണ്‍കുട്ടി കടന്നുവരുന്നതും മീനാക്ഷി അവളെ സ്വന്തം കുഞ്ഞിനെപ്പോലെ കണക്കാക്കി കാര്യങ്ങള്‍ ചെയ്യുന്നതുമെല്ലാം ചിത്രത്തിന്റെ കഥയുടെ ഭാഗമാണ്.
കഥ സാദിഖ് കൊടിഞ്ഞിയുടേതാണ്. കലാശാല ബാബൂ, ദീപ്തി നായര്‍, ദേവീ ചന്ദന, ശ്രീലത, മാസ്റ്റര്‍ ആര്യന്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











