'ഞാന്‍' എനിക്കൊരു വെല്ലുവിളിയാണ്: ദുല്‍ഖര്‍
സെക്കന്റ് ഷോ, ഉസ്താദ് ഹോട്ടല്‍, തീവ്രം തുടങ്ങിയ ചിത്രങ്ങളിലൂടെ അച്ഛന്റെ മകനെന്ന് തെളിയിച്ച ദുല്‍ഖര്‍ സല്‍മാന് അടുത്തിടെ ഇറങ്ങിയ പട്ടം പോലെ, സലാല മൊബൈല്‍സ്, സംസാരം ആരോഗ്യത്തിന് ഹാനീകരം തുടങ്ങിയ ചിത്രങ്ങള്‍ തിരിച്ചടിയായി.
പഴയ സ്ഥാനം തിരിച്ചെടുക്കുകയായിരുന്നു അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാഗ്ലൂര്‍ ഡെയ്‌സിലൂടെ. നിവിന്‍ പോളിയും ഫഹദ് ഫാസിലുമൊക്കെയുണ്ടെങ്കിലും ശ്രദ്ധിക്കപ്പെട്ടത്ത് ദുല്‍ഖര്‍ അവതരിപ്പിച്ച അര്‍ജുന്‍ എന്ന അജുവാണ്. നല്ല പ്രതികരണങ്ങളാണ് ബാംഗ്ലൂര്‍ ഡെയിസിനെ കുറിച്ച് വന്നുകൊണ്ടിരിക്കുന്നത്.

ഇതുവരെ ന്യൂജനറേഷന്‍ ലേബലിലറിയപ്പെട്ട ദുല്‍ഖര്‍ ഇനി കൈകോര്‍ക്കുന്നത് രഞ്ജിത്ത്, ലാല്‍ ജോസ് തുടങ്ങിയ ഇരുത്തം വന്ന സംവിധായകര്‍ക്കൊപ്പമാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍ എന്ന ചിത്രത്തിന്റെ ഷൂട്ട്ങ് പൂര്‍ത്തിയായി. ബാഗ്ലൂര്‍ ഡെയ്‌സ് പോലെ വിക്രമാദിത്യനും ഒരു യങ് മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ്. ഉണ്ണി മുകുന്ദനും നിവിന്‍ പോളിയുമാണ് മറ്റ് രണ്ട് പ്രധാന കഥപാത്രങ്ങളെ അവതരിപ്പികുന്നത്. ചിത്രത്തില്‍ നിവിനിന് ഒരു അതിഥി വേഷമാണ്.
ഇപ്പോള്‍ ദുല്‍ഖര്‍ ചെയ്തുകൊണ്ടിരിക്കുന്നത് രഞ്ജിത്തിന്റെ ഞാന്‍ എന്ന ചിത്രമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ എന്ന ചിത്രത്തിലെ കഥാപാത്രം ഒരു വെല്ലുവിളിയാണെന്നാണ് ദുല്‍ഖര്‍ പറയുന്നത്. എണ്‍പതുകളിലെ കഥാനായകനായാണ് ചിത്രത്തില്‍ ദുല്‍ഖറെത്തുന്നത്. ടിപി രാജീവിന്റെ കെടിഎന്‍ കൊട്ടൂര്‍ എഴുത്തും ജീവിതവും എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.


Click it and Unblock the Notifications











