പ്രിയനന്ദന്റെ ഞാന്‍ നിന്നോടു കൂടെയുണ്ട് എന്ന ചിത്രത്തിന് ജോണ്‍ എബ്രഹാം പുരസ്‌ക്കാരം

By Aiswarya

17ാമത് ജോണ്‍ എബ്രഹാം പുരസ്‌ക്കാരം പ്രിയനന്ദന്‍ സംവിധാനം ചെയ്ത ഞാന്‍ നിന്നോടു കൂടെയുണ്ട് എന്ന സിനിമയ്ക്ക്.രണ്ടു ചെറുപ്പക്കാരുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് സിനിമയുടെ ഇതിവൃത്തം.
വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളെയും സംഘര്‍ഷങ്ങളെയും സ്വപ്‌നത്തിന്റെയും യാഥാര്‍ത്ഥ്യത്തിന്റെയുംസമന്വയത്തിലൂടെ ചലചിത്രഭാഷയുടെ നവീന സാധ്യതകള്‍ ഉപയോഗിച്ച് ദൃശ്യവല്‍ക്കരിക്കുന്ന ഈ സിനിമ തുല്യതയിലധിഷ്ഠിതമായ മാനവികതയുടെ നവസങ്കല്‍പ്പങ്ങളെ അവതരിപ്പിച്ചിരിക്കുന്നു എന്ന് ജൂറി അഭിപ്രായപ്പെട്ടു.വിനയ് ഫോര്‍ട്ട്, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

ജലാംശം, വിദൂഷകന്‍, ഇയ്യോബിന്റെ പുസ്തകം, നെഗലുകള്‍, അലീഫ്, ഞാന്‍ നിന്നോട് കൂടെയുണ്ട്, പുതപ്പ്, ഒരാള്‍പ്പൊക്കം, ഞാന്‍ സ്റ്റീവ് ലോപ്പസ് എന്നീ 9 ചിത്രങ്ങളെ പിന്തളളിയാണ് ഞാന്‍ നിന്നോട് കൂടെയുണ്ട് തിരഞ്ഞെടുക്കപ്പെട്ടത്.പ്രണയത്തിന്റെയും ജീവിതത്തിന്റെയും അന്വേഷണങ്ങളെ യാത്രയുടെയും പ്രകൃതിയുടെയും ബിംബങ്ങളുപയോഗിച്ചുകൊണ്ട് ഭ്രമാത്മകതയും യാഥാര്‍ത്ഥ്യവും കൂടിക്കലരുന്ന രചനാശൈലിയിലുള്ള ഒരാള്‍പ്പൊക്കം എന്ന സിനിമയുടെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍, സംവിധാനമികവിനുള്ള പ്രത്യേക ജൂറി അവാര്‍ഡ് നേടി.

njan-ninnodu-koodeyundu

ഒരാള്‍പ്പൊക്കം എന്ന സിനിമയുടെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ സംവിധാന മികവിനുള്ള പ്രത്യേക ജൂറി അവാര്‍ഡ് നേടി. മുസ്‌ലിം സമുദായത്തിലെ അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീകളുടെ അവസ്ഥയെ വിമര്‍ശനവിധേയമാക്കിയ എന്‍കെമുഹമ്മദു കോയ സംവിധാനം ചെയ്ത 'അലീഫ'് എന്ന സിനിമ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി.

പ്രശസ്ത ചലച്ചിത്ര സംവിധായകനായ പി ടി കുഞ്ഞുമുഹമ്മദ് ചെയര്‍മാനും ശബ്ദ സന്നിവേശകനായ എം ഹരികുമാര്‍, എഴുത്തുകാരിയും നിരൂപകയും ആയ വി എസ് ബിന്ദു എന്നിവര്‍ അംഗങ്ങളും കെ.പ്രഭാകരന്‍ സെക്രട്ടറിയുമായ ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണ്ണയിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X