ഫീനിക്‌സ് പക്ഷിയെപ്പോലെ ഒടിയന്‍ പറക്കുന്നു! കാലിടറാതെ ഞാന്‍ പ്രകാശനും മുന്നോട്ട്!കലക്ഷന്‍ ഇങ്ങനെ!

പ്രഖ്യാപനം മുതല്‍ത്തന്നെ ആരാധകര്‍ ഏറ്റെടുത്ത നിരവധി സിനിമകളാണ് ഓരോ ആഴ്ചയിലും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ക്രിസ്മസ് ലക്ഷ്യമാക്കി നിരവധി സിനിമകളാണ് റിലീസ് ചെയ്തത്. ഡിസംബര്‍ 14 ന് റിലീസ് ചെയ്ത ഒടിയനായിരുന്നു തുടക്കമിട്ടത്. ആദ്യ ദിനത്തില്‍ നെഗറ്റീവ് പ്രചാരണവും ഡീഗ്രേഡിങ്ങ് ശ്രമങ്ങളുമൊക്കെയുണ്ടായിരുന്നുവെങ്കിലും വിജയകരമായി കുതിക്കുകയാണ് ചിത്രം. ഒടിയന്‍ അടക്കി വാഴുന്നതിനിടയിലാണ് യുവതാരനിരയുടെ ചിത്രങ്ങള്‍ തിയേറ്ററുകളിലേക്കെത്തിയത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരുടെ സിനിമകളാണ് ക്രിസ്മസിന് മുന്നോടിയായി എത്തിയിട്ടുള്ളത്.

ശ്രീനിവാസന്‍ സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കൂട്ടുകെട്ടിനൊപ്പം ഇത്തവണ ഫഹദ് ഫാസിലായിരുന്നു നായകനായെത്തിയത്. കുടുംബ പ്രേക്ഷകരുടെ സ്വന്തം സംവിധായകന്റെ സിനിമയ്‌ക്കൊപ്പമാണ് ഇപ്പോള്‍ പ്രേക്ഷകര്‍. ഒടിയന്‍ തംരഗത്തിനിടയിലും കാലിടറാതെ കുതിക്കുകയാണ് ഈ സിനിമ. കലക്ഷനിലും വന്‍മുന്നേറ്റമാണ്. പലയിടങ്ങളിലും അഡ്വാന്‍സ് ബുക്കിങ്ങ് നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. സിനിമയ്ക്ക് ടിക്കറ്റ് കിട്ടുന്നില്ലെന്നാണ് പലരും പറയുന്നത്. സിനിമയുടെ ലേറ്റസ്റ്റ് കലക്ഷനെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

വാരാന്ത്യങ്ങളിലെ തിരക്ക്

വാരാന്ത്യങ്ങളിലെ തിരക്ക്

മോഹന്‍ലാലിനൊപ്പമല്ല ഇത്തവണ തങ്ങളെത്തുന്നതെന്ന് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും വ്യക്തമാക്കിയിരുന്നു. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ കഴിയുമെന്ന് താരം നേരത്തെ തെളിയിച്ചിരുന്നു. അവതരിപ്പിക്കുന്ന കഥാപാത്രത്തിനായി അങ്ങേയറ്റ പ്രയത്‌നം നടത്താറുണ്ട് ഈ താരപുത്രന്‍. വാരാന്ത്യങ്ങളില്‍ നിറഞ്ഞ സദസ്സുകളിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. ആദ്യ ദിനത്തില്‍ കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും 5.82 ലക്ഷമായിരുന്നു സിനിമ സ്വന്തമാക്കിയത്.

3 ദിവസം കൊണ്ട് നേടിയത്

3 ദിവസം കൊണ്ട് നേടിയത്

ശനിയും ഞായറുമൊക്കെയായി കുടുംബ പ്രേക്ഷകരുടെ പ്രവാഹമായിരുന്നു തിയേറ്ററുകളിലേക്ക്. അവധിക്കാലവും വെക്കേഷനും ഒരുമിച്ചെത്തിയതോടെ കുടുംബസമേതം തിയേറ്ററുകളിലേക്കെത്തുകയാണ് പ്രേക്ഷകര്‍. മിക്ക സെന്ററുകളിലും ഹൗസ് ഫുള്‍ ബോര്‍ഡായിരുന്നു. 18.76 ലക്ഷമാണ് സിനിമയ്ക്ക് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയതെന്നുള്ള റിപ്പോര്‍ട്ടാണ് ഫോറം കേരള പുറത്തുവിട്ടിട്ടുള്ളത്.

ഫഹദിന്റെ പ്രകടനത്തിന് കൈയ്യടി

ഫഹദിന്റെ പ്രകടനത്തിന് കൈയ്യടി

പ്രകാശനെന്ന സാധാരണക്കാരാനായാണ് ഫഹദ് ഫാസില്‍ ഇത്തവണ എത്തിയത്. മലയാളികളുടെ ചിന്താഗതികളും എളുപ്പത്തില്‍ പണം നേടാനുള്ള കുറുക്ക് വഴികളെക്കുറിച്ചുമൊക്കെ സൂചിപ്പിക്കുന്ന സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. നിലവിലെ പല സാഹചര്യങ്ങളെയും വിമര്‍ശിക്കാനും ശ്രീനിവാസന്‍ ശ്രമിച്ചിട്ടുണ്ട്. സത്യന്‍ അന്തിക്കാട് ശ്രീനി കൂട്ടുകെട്ട് തന്നെയാണ് ഈ സിനിമയുടെ മുഖ്യ ആകര്‍ഷണം. പ്രകാശനായി ഫഹദ് ജീവിക്കുകയാണെന്നാണ് പലരും പറഞ്ഞത്.

ഒടിയനും മുന്നേറുന്നു

ഒടിയനും മുന്നേറുന്നു

റിലീസ് ചെയ്ത് നാളിത്രയായിട്ടും കുപ്രചാരണത്തിലൊന്നും തളരാതെ ഫീനികസ് പക്ഷിയെപ്പോലെ മുന്നേറുകയാണ് ഒടിയന്‍. വെക്കേഷന്‍ തുടങ്ങിയതോടെ കുടുംബ പ്രേക്ഷകര്‍ ഒടിയനെക്കാണാനായി എത്തിത്തുടങ്ങിയതിന്റെ തിരക്ക് പലയിടങ്ങളിലും അനുഭവപ്പെട്ടിരുന്നു. ആദ്യ ദിനത്തില്‍ സിനിമയെ വിമര്‍ശിച്ചവരെപ്പോലും അമ്പരപ്പിക്കുന്ന തരത്തിലുള്ള തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.

ടൊവിനോയും കുഞ്ചാക്കോ ബോബനും

ടൊവിനോയും കുഞ്ചാക്കോ ബോബനും

ജോബ് സെബാസ്റ്റിയന്‍ ചിത്രമായ എന്റെ ഉമ്മാന്റെ പേരുമായി ടൊവിനോ തോമസും ഉര്‍വശിയും ഇത്തവണ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിട്ടുണ്ട്. കുടുംബ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാവുന്ന തരത്തിലുള്ള സിനിമയാണ് ഇതെന്നാണ് ആരാധകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. ഉമ്മയെ അന്വേഷിച്ചിറങ്ങുന്ന ഹമീദായാമ് ടൊവിനോ എത്തിയത്. ലാല്‍ ജോസിനും നായികനായകന്‍ ടീമിനൊപ്പവുമാണ് ഇത്തവണ ചാക്കോച്ചനെത്തിയത്. ഞായറാഴ്ചയാണ് തട്ടുംപുറത്ത് അച്യുതന്‍ തിയേറ്ററുകളിലേക്കെത്തിയത്.

ബോക്‌സോഫീസിലെ താരം ആരായിരിക്കും?

ബോക്‌സോഫീസിലെ താരം ആരായിരിക്കും?

ഇത്തവണത്തെ ക്രിസ്മസിന് ബോക്‌സോഫീസിലെ താരം ആരായിക്കുമെന്നറിയാനായാണ് എല്ലാവരും കാത്തിരിക്കുന്നത്. മോഹന്‍ലാലും ഫഹദ് ഫാസിലും തമ്മിലാണ് പ്രധാന മത്സരം. നേരത്തെ എത്തിയ ഒടിയനൊപ്പമെത്താന്‍ പ്രകാശന് കഴിയുമോയെന്നറിയാനായാണ് എല്ലാവരും കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X