ഫഹദ് ഫാസില്‍ മികച്ച നടന്‍ തന്നെ, ഞാന്‍ പ്രകാശന്‍ മിന്നിക്കുന്നു! ബോക്‌സോഫീസില്‍ റെക്കോര്‍ഡ്!!
Recommended Video

ക്രിസ്തുമസിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയ സിനിമകളെല്ലാം ഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. ഫഹദ് ഫാസില്‍, ജയസൂര്യ, ടൊവിനോ തോമസ് എന്നിങ്ങനെ മലയാളത്തിലെ മുന്‍നിര നായകന്മാരുടെ സിനിമകളായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. അതില്‍ ബോക്‌സോഫീസില്‍ മിന്നിച്ചത് ഫഹദ് ഫാസിലിന്റെ ഞാന്‍ പ്രകാശനായിരുന്നു.
വരത്തന്‍ എന്ന സിനിമയുടെ വിജയത്തിന് പിന്നാലെ തിയറ്ററുകളിലേക്ക് എത്തിയ ഫഹദ് ഫാസിലിന്റെ സിനിമയായിരുന്നു ഞാന്‍ പ്രകാശന്‍. ആദ്യദിനം ലഭിച്ച നല്ല അഭിപ്രായം പിന്നീടുള്ള ദിവസങ്ങളിലും ലഭിച്ചിരുന്നു. ഇത് ബോക്‌സോഫീസില്‍ വലിയ സാന്നിധ്യം ചെലുത്തി. ഓരോ ദിവസം കഴിയുമ്പോഴും ഞാന്‍ പ്രകാശന് ടിക്കറ്റ് ലഭിക്കുന്നില്ലെന്നാണ് പ്രേക്ഷകരുടെ പരാതി.

കളക്ഷനില്‍ മിന്നിച്ച് ഞാന്‍ പ്രകാശന്‍
ഇത്തവണ ക്രിസ്തുമസിനെത്തിയ എല്ലാ സിനിമകളും ലക്ഷ്യം വെച്ചത് കുടുംബ പ്രേക്ഷകരെയാണ്. ആദ്യദിനം സിനിമകള്‍ക്കെല്ലാം നല്ല അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. ഇതോടെ ബോക്‌സോഫീസ് കളക്ഷന്‍ എന്തായിരിക്കുമെന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു പ്രേക്ഷകര്‍. ഔദ്യോഗികമായി കേരള ബോക്‌സോഫീസിലെയും മറ്റ് സെന്ററുകളിലെയും കൃത്യം കണക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിടുന്നതേയുള്ളു.

ഞാന്‍ പ്രകാശന്‍
ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട്, ഫഹദ് ഫാസില്‍ കൂട്ടുകെട്ടിലെത്തിയ സിനിമയാണ് ഞാന്‍ പ്രകാശന്‍. ആദ്യദിനം ഗംഭീര പ്രതികരണമാണ് ഞാന്‍ പ്രകാശന് ലഭിച്ചത്. സിനിമ കാണാന്‍ ആളുകള്‍ കൂടിയതോടെ സ്‌പെഷ്യല്‍ പ്രദര്‍ശനങ്ങളും ആരംഭിച്ചിരുന്നു. എന്നിട്ടും ടിക്കറ്റ് ലഭിച്ചിരുന്നില്ല. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സ്, തിരുവനന്തപുരം ഏരീയപ്ലെക്‌സ് തുടങ്ങി കേരളത്തിലെ വിവിധയിടങ്ങളില്‍ നിന്നും അത്ഭുതപ്പെടുത്തുന്ന കളക്ഷനാണ് സിനിമ സ്വന്തമാക്കി കൊണ്ടിരിക്കുന്നത്.

ക്രിസ്തുമസ് ദിനത്തില്‍
അവധി ദിവസമായിരുന്നതിനാല്‍ ക്രിസ്തുമസിന്റെ അന്ന് വലിയ തിരക്കാണ് ഞാന്‍ പ്രകാശന് അനുഭവപ്പെട്ടത്. കുടുംബപ്രേക്ഷകരടക്കം വലിയനിര ആളുകളായിരുന്നു സിനിമ കാണുന്നതിനായി തിയറ്ററുകളിലേക്ക് എത്തിയത്. ഫോറം കേരള പുറത്ത് വിടുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 7.28 ലക്ഷമായിരുന്നു ആ ദിവസം കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഞാന്‍ പ്രകാശന് ലഭിച്ചത്. 99.19 ശതമാനം ഓക്യുപന്‍സിയോടെയായിരുന്നു.

ജൈത്രയാത്ര തുടരുകയാണ്
ഞാന്‍ പ്രകാശന്‍ റിലീസിനെത്തി വിജയകരമായി ഒരാഴ്ച പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഏഴാം ദിവസം 7.13 ലക്ഷമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ഇതോടെ ഒരാഴ്ച കൊണ്ട് 47 ലക്ഷത്തോളം രൂപ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഞാന്‍ പ്രകാശന് സ്വന്തമാക്കാന്‍ കഴിഞ്ഞിരിക്കുകയാണ്. അമ്പത് ലക്ഷത്തിലേക്ക് കുറഞ്ഞ ദൂരം മാത്രമേ അവശേഷിക്കുന്നുള്ളു. ഉടന്‍ തന്നെ ഇവിടെ നിന്നും ഒരു കോടി എന്ന നേട്ടത്തിലേക്ക് സിനിമ എത്തും. അതേ സമയം അമല്‍ നീരദിന്റെ സംവിധാനത്തിലെത്തിയ വരത്തന്റെ കളക്ഷനെ മറികടക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്.


Click it and Unblock the Notifications











