ഫഹദ് ഫാസില്‍ കടത്തിവെട്ടിയത് മോഹന്‍ലാലിനെയും! പുലിമുരുകന്റെ റെക്കോര്‍ഡ് തകര്‍ത്തു, ഒടിയനോ?
Recommended Video

വിഎ ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തിലെത്തിയ മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ വമ്പന്‍ പ്രമോഷനുമായി വന്ന സിനിമയായിരുന്നു. എന്നാല്‍ റിലീസ് ദിവസം കാര്യങ്ങളെല്ലാം തകിടം മറിയുകയായിരുന്നു. ആദ്യദിനം പുറത്ത് വന്ന നെഗറ്റീവ് റിവ്യൂ സിനിമയെ സാരമായി ബാധിച്ചിരുന്നു. എന്നാല്‍ ബിഗ് ബജറ്റിലൊരുക്കിയ ചിത്രം നൂറ് ദിവസം പിന്നിട്ടിട്ടും ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. റിലീസിന് മുന്‍പ് തന്നെ നൂറ് കോടിയോളം രൂപ സ്വന്തമാക്കാന്‍ കഴിഞ്ഞ ഒടിയന്‍ റിലീസിനെത്തിയ ശേഷം ചരിത്രം ആവര്‍ത്തിച്ചിരുന്നു.
ഒടിയന് പിന്നാലെ തിയറ്ററുകളിലേക്ക് എത്തിയ ഫഹദ് ഫാസില്‍ ചിത്രം ഞാന്‍ പ്രകാശനാണ് ഇപ്പോള്‍ ബോക്‌സോഫീസില്‍ മിന്നിക്കുന്നത്. ക്രിസ്തുമസിന് മുന്നോടിയായി റിലീസ് ചെയ്ത സിനിമകളില്‍ ഞാന്‍ പ്രകാശനായിരുന്നു തരംഗമായത്. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഞാന്‍ പ്രകാശന്‍ മോഹന്‍ലാലിന്റെ പുലിമുരുകനെ വരെ കടത്തിവെട്ടിയെന്നാണ് പറയുന്നത്.

ഞാന്‍ പ്രകാശന്‍ പറപറക്കുന്നു
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് ശ്രീനിവാസന്‍ തിരക്കഥ ഒരുക്കിയ ഞാന്‍ പ്രകാശന്‍ ഡിസംബര്‍ 21 നായിരുന്നു റിലീസ് ചെയ്തത്. ക്രിസ്തുമസിന് മുന്നോടിയായി റിലീസിനെത്തിയ സിനിമകളില്‍ സൂപ്പര്‍ ഹിറ്റായി മാറിയത് ഞാന്‍ പ്രകാശനായിരുന്നു. ഫഹദ് ഫാസില്‍ നായകനാവുമ്പോല്‍ നിഖില വിമല്‍ ആയിരുന്നു നായിക. ശ്രീനിവാസനും ഒരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. റിലീസിനെത്തി ഒരു മാസം എത്തുമ്പോഴും ഒരു മാറ്റവുമില്ലാതെ ഞാന്‍ പ്രകാശന്‍ തകര്‍ത്തോടുകയാണ്.

യുഎസ്എ യിലും ഹിറ്റ്
കേരളത്തില്‍ റിലീസിനെത്തി ഒരാഴ്ച കഴിഞ്ഞിട്ടാണ് ഞാന്‍ പ്രകാശന്‍ യുഎസ്എ യിലേക്ക് എത്തുന്നത്. അവിടെയും ഗംഭീര സ്വീകരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. തിയറ്ററുകളുടെ എണ്ണം കൂടുതല്‍ ലഭിച്ചതോടെ തുടക്കം തന്നെ മനോഹരമാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. അതിവേഗം യുഎസ്എ യില്‍ 250 കെ മാര്‍ക്ക് മറികടക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരിക്കുകയാണ്. നിലവില്‍ 263 കെ ഞാന്‍ പ്രകാശന് ലഭിച്ചിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

പുലിമുരുകനെയും പിന്നിലാക്കി
ഞാന്‍ പ്രകാശനെ സംബന്ധിച്ച് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മലയാളത്തില്‍ നിന്നും യുഎസ്എ ബോക്‌സോഫീസില്‍ ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്ന സിനിമയായി ഞാന്‍ പ്രകാശന്‍ മാറിയെന്നാണ് സൂചന. അതേ സമയം മോഹന്‍ലാലിന്റെ ഹിറ്റ് സിനിമയായ പുലിമുരുകന്റെ റെക്കോര്‍ഡുകള്‍ പ്രകാശന്‍ അതിവേഗം മറികടന്നെന്നാണ് റിപ്പോര്‍ട്ട്. പുലിമുരുകന്‍ 253 കെ ആയിരുന്നു അവസാനം വരെ എത്തിയപ്പോള്‍ നേടിയത്. ഞാന്‍ പ്രകാശന്‍ ഇപ്പോഴും ഗംഭീര പ്രകടനം നടത്തി കൊണ്ടിരിക്കുകയാണ്.

ഒടിയന്റെ വിജയം
നടനവിസ്മയം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിട്ടാണ് ഒടിയന്‍ തിയറ്ററുകളിലേക്ക് എത്തിയത്. ആദ്യദിനം കുപ്രചരണങ്ങള്‍ വന്നെങ്കിലും രണ്ടാം ദിവസം മുതല്‍ നല്ല അഭിപ്രായമായിരുന്നു വന്നത്. പ്രേക്ഷക പ്രതികരണം മാത്രമല്ല ബോക്‌സോഫീസില്‍ വിപ്ലവം സൃഷ്ടിച്ചും ഒടിയന്‍ ഞെട്ടിച്ചിരുന്നു. ഒടിയന്റെ റിലീസിന് മുന്‍പ് ആരാധകരും സിനിമാപ്രേമികളും കാത്തിരുന്നത് ബോക്‌സോഫീസില്‍ തരംഗമാവുമോ എന്ന് അറിയാനായിരുന്നു. ഇപ്പോള്‍ നിര്‍മാതാക്കള്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം സിനിമ മറ്റൊരു ചരിത്രമായി എന്നാണ് സൂചിപ്പിക്കുന്നത്.

അവകാശവാദവുമായി നിര്‍മാതാക്കള്‍
മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ നൂറ് കോടി കളക്ഷന്‍ നേടുന്ന ചിത്രം എന്ന പദവി ഇനി ഒടിയന് സ്വന്തമാണെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം. എല്ലാ പ്രധാന റിലീസ് കേന്ദ്രങ്ങളിലും പ്രദര്‍ശനം തുടരുന്ന ഒടിയന്‍ കേവലം 30 ദിവസങ്ങള്‍ കൊണ്ടാണ് 100 കോടി കളക്ഷന്‍ നേടിയത്. മോഹന്‍ലാലിന്റെ പുലിമുരുകനായിരുന്നു മലയാളത്തില്‍ ആദ്യ നൂറ് കോടി ക്ലബ്ബിലെത്തിയ ചിത്രം. നിവിന്‍ പോളി ടൈറ്റില്‍ റോളിലെത്തിയ കായംകുളം കൊച്ചുണ്ണിയാണ് രണ്ടാമത് നൂറ് കോടി നേടുന്ന മലയാള സിനിമ. മൂന്നാം സ്ഥാനത്താണ് ഒടിയന്‍ എത്തിയിരിക്കുന്നത്.


Click it and Unblock the Notifications











