ഫഹദ് ഫാസിലിന്റെ കുഞ്ഞ് നായികയ്ക്ക് പത്താം ക്ലാസില്‍ മിന്നും വിജയം!ഞാന്‍ പ്രകാശനിലെ ടീനമോള്‍ കിടുവാണ്
ഫഹദ് ഫാസിലിന്റെ ഹിറ്റ് ചിത്രമായ ഞാന്‍ പ്രകാശനിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് ദേവിക സഞ്ജയ്. ചിത്രത്തില്‍ ടീന മോള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ദേവിക വലിയ ആരാധകരെ സ്വന്തമാക്കിയത്. ഇപ്പോഴിതാ പത്താം ക്ലാസില്‍ മിന്നും വിജയം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ദേവികയിപ്പേള്‍. 500 ല്‍ 486 മാര്‍ക്ക് നേടി എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസോടെയാണ് ദേവികയുടെ തിളക്കമാര്‍ന്ന വിജയം.
കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നപ്പോഴാണ് ദേവികയുടെ സിനിമയിലേക്കുള്ള വരവ്. സിനിമയ്ക്ക് വേണ്ടി സ്‌കൂളില്‍ നിന്നും ലീവ് എടുക്കേണ്ടി വന്നിരുന്നെങ്കിലും പഠനത്തിന് ഇതൊന്നും ഒരു തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് കുഞ്ഞുതാരം. ദേവിക പഠിച്ചിരുന്ന സ്‌കൂളിലെ ഉദ്യോഗസ്ഥയായിരുന്ന രേണുക വഴിയാണ് ഞാന്‍ പ്രകാശനിലേക്ക് നടി എത്തുന്നത്.
(ഫോട്ടോ കടപ്പാട്: ഫേസ്ബുക്ക്)

ചിത്രത്തിലൂടെ ടീന മോള്‍ക്ക് വലിയ പ്രേക്ഷക പ്രശംസ ലഭിച്ചതോടെ ദേവികയും ശ്രദ്ധിക്കപ്പെട്ടു. നാടന്‍ ലുക്കിലായിരുന്ന ദേവിക സിനിമയ്ക്ക് വേണ്ടി മുടി മുറിച്ചും വലിയ മേക്കോവര്‍ നടത്തിയാണ് സിനിമയില്‍ അഭിനയിച്ചത്. ദേവികയുടെ കഥാപാത്രത്തിനായി നസ്രിയയുടെ പഴയ ഹെയര്‍ സ്റ്റൈലാണ് ഉപയോഗിച്ചതെന്ന് സത്യന്‍ അന്തിക്കാട് വെളിപ്പെടുത്തിയിരുന്നു. പോലീസ് ഉദ്യോഗസ്ഥനായ പികെ സഞ്ജയുടെയും ശ്രീലതയുടെയും മകളാണ് ദേവിക സഞ്ജയ്.
ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയാണ് ഞാന്‍ പ്രകാശന്‍. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്‍ തിരക്കഥ ഒരുക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു. കഴിഞ്ഞ ക്രിസ്തുമസിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയ സിനിമ ആ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായി മാറി. ഏറെ കാലം തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം നടത്തിയ ഞാന്‍ പ്രകാശന്‍ ബോക്‌സോഫീസില്‍ സാമ്പത്തിക വിജയം നേടിയിരുന്നു.


Click it and Unblock the Notifications











