ബോക്‌സോഫീസില്‍ നിറഞ്ഞാടി ഞാന്‍ പ്രകാശന്‍! ആദ്യ ദിനത്തിലെ കലക്ഷന്‍ എത്രയെന്നറിയുമോ? കാണൂ!
Recommended Video

സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒരുമിച്ചെത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷക മനസ്സ് അവര്‍ക്കൊപ്പമായിരുന്നു. മോഹന്‍ലാല്‍ ഒപ്പമില്ലാതെയാണ് ഇത്തവണ ഇവരെത്തുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ അല്‍പ്പം നിരാശയായിരുന്നുവെങ്കിലും സിനിമ.ക്കെുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് അത് മാറിയത്. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഞാന്‍ പ്രകാശന്‍ തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണിപ്പോള്‍. ക്രിസ്മസിന് മുന്നോടിയായി റിലീസ് ചെയ്യുന്ന സിനിമകള്‍ക്കൊപ്പമാണ് പ്രകാശനും എത്തിയത്. ആദ്യ പ്രദര്‍ശനം മുതലേ തന്നെ സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രത്തേയും അനായാസമായി തന്നിലേക്ക് ആവാഹിക്കുന്ന സിദ്ധിയുമായി മുന്നേറുന്ന ഫഹദ് എവിടെയൊക്കെയോ മോഹന്‍ലാലിനെ അനുസ്മരിപ്പിച്ചുവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
ഫഹദിന്റെ അഭിനയത്തില്‍ പഴയ മോഹന്‍ലാലിനെ കാണാന്‍ കഴിഞ്ഞിരുന്നുവെന്ന് സംവിധായകന്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. സിനിമ കണ്ട പ്രേക്ഷകരും ഇത് ശരിവെക്കുകയായിരുന്നു. പ്രേക്ഷകരെ നിരാശപ്പെടുത്താത്ത രീതിയിലുള്ള സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം സിനിമയെ സ്വീകരിക്കുമെന്ന കാര്യത്തില്‍ സംശമില്ലെന്നും പ്രേക്ഷകര്‍ വ്യക്തമാക്കിയിരുന്നു. പ്രതികരണത്തില്‍ മാത്രമല്ല ബോക്‌സോഫീസില്‍ നിന്നും സിനിമയ്ക്ക് ലഭിച്ച കലക്ഷനെക്കുറിച്ച് അറിയാനൊരു ആകാംക്ഷയില്ലേ? തുടര്‍ന്നുവായിക്കൂ.

നല്ല തുടക്കം
മോഹന്‍ലാലിന്റെ ഒടിയന്‍ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടയിലാണ് ക്രിസ്മസ് റിലീസുകളെത്തിയത്. മലയാളവും തമിഴും ബോളിവുഡുമൊക്കെയായി നിരവധി സിനിമകളാണ് വെള്ളിയാഴ്ച പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ടൊവിനോ തോമസ്, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരുടെ ക്രിസ്മസ് വിരുന്നിനായി കാത്തിരിക്കുകയായിരുന്നു സിനിമാപ്രേമികള്‍. ഫഹദും ടൊവിനോയുമാണ് തുടക്കമിട്ടത്. വെള്ളിയാഴ്ചയാണ് ഞാന്‍ പ്രകാശനും എന്റെ ഉമ്മാന്റെ പേരും തിയേറ്ററുകളിലേക്കെത്തിയത്. കുടുംബ പ്രേക്ഷകരുടെ സ്വന്തം സംവിധായകനായ സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഫഹദിന് വേണ്ടി ഒരുമിച്ചപ്പോള്‍ ആരാധകരും അവര്‍ക്കൊപ്പമാവുകയായിരുന്നു. സിനിമയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്.

കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയത്?
91.37 ഒക്യുപെന്‍സിയോടെ 5.82 ലക്ഷമാണ് ചിത്രത്തിന് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഫോറം കേരളയാണ് കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വെള്ളിയാഴ്ചയാണ് സിനിമയെത്തിയത്. ശനിയും ഞായറും കുടുംബ പ്രേക്ഷകര്‍ പ്രകാശനെ കാണാനെത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ക്രിസ്മസ് അവധി ആരംഭിച്ച പശ്ചാത്തലത്തില്‍ കലക്ഷനിലും അത് പ്രകടമാവുമെന്നുമാണ് പൊതുവിലുള്ള വിലയിരുത്തല്‍. കൊച്ചി മള്‍ട്ടിപ്ലക്‌സിലെ കലക്ഷനെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്.

ഫഹദിന്റെ അഭിനയം
പ്രകാശനായി ഫഹദ് അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നുവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. മലയാളി മനസ്സിന്റെ നേര്‍ക്കാഴ്ചയെ വരച്ചുകാട്ടുന്ന ചിത്രത്തില്‍ നമ്മളും എവിടെയൊക്കെയോ ജീവിക്കുന്നതായി തോന്നിയെന്നും പ്രേക്ഷകര്‍ വിലയിരുത്തിയിരുന്നു. മലയാളത്തനിമയും മണവുമുള്ള സിനിമകളുമായെത്താന്‍ ശ്രീനിവാസനും സത്യന്‍ അന്തിക്കാടും നടത്തിയ ശ്രമങ്ങള്‍ക്ക് നിറഞ്ഞ കൈയ്യടിയാണ് പ്രേക്ഷകര്‍ നല്‍കുന്നത്. ഒരുകാലത്ത് അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞ് വിമര്‍ശകര്‍ വാളോങ്ങിയ ഫഹദ് ഇപ്പോള്‍ ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിക്കുകയാണ്.

മനസ്സ് നിറച്ച് സംവിധായകനും സംഘവും
പ്രത്യേകിച്ച് പ്രതീക്ഷകളോ തള്ളോ ഒന്നുമില്ലാതെയാണ് സിനിമയെത്തിയത്. ഫഹദെന്ന അഭിനേതാവിനെ പരമാവധി ഉപയോഗിക്കാന്‍ സത്യന്‍ അന്തിക്കാടിനും ശ്രീനിവാസനും കഴിഞ്ഞുവെന്നുമാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. സാധാരണക്കാരന്റെ തിരിച്ചറിവിലേക്ക് കൂടി വെളിച്ചം വീശുന്ന സിനിമ കൂടിയാണിത്. തിരക്കഥാകൃത്തെന്ന നിലയില്‍ ശ്രീനിവാസന്റെ തിരിച്ചുവരവ് ബോക്‌സോഫീസ് വിജയത്തിലെ സുപ്രധാന ഘടകമാവുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടെന്നും പ്രേക്ഷകര്‍ പറയുന്നു.

ഒടിയന് മുന്നില്‍ പതറാതെ
വിഎ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഒടിയന്‍ ഡിസംബര്‍ 14നായിരുന്നു തിയേറ്ററുകളിലേക്കെത്തിയത്. നിറഞ്ഞ സദസ്സുകളില്‍ സിനിമ പ്രദര്‍ശിപ്പിച്ച് വരുന്നതിനിടയിലാണ് പുതിയ ചിത്രങ്ങളെത്തിയത്. ഒടിയന് മുന്നില്‍ പതറാതെ മുന്നേറുകയാണ് യുവതാരനിരയുടെ സിനിമകളും. വാരാന്ത്യങ്ങളിലെ ശക്തമായ താരപോരാട്ടങ്ങളെക്കുറിച്ച് കൂടുതലറിയുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

യുവതാരനിരയുടെ വിരുന്ന്
ക്രിസ്മസിന് മുന്നോടിയായി നിരവധി സിനിമകളാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. മലയാളത്തിലും തമിഴിലുമായി രണ്ട് സിനിമയുമായാണ് ടൊവിനോ തോമസിന്റെ വരവ്. ഫഹദ് ഫാസിലിന്റെ വ്യത്യസ്തമായ വരവിനും നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തട്ടുംപുറത്ത് അച്യുതനുമായി കുഞ്ചാക്കോ ബോബനും ഇവര്‍ക്കൊപ്പം ചേരുകയാണ്.


Click it and Unblock the Notifications











