ഞാൻ പ്രകാശനിലെ പുതിയ ഗാനം പുറത്ത്!! ആത്മാവിൽ ആകാശത്തിൽ... പാട്ട് കാണാം
പതിനാറ് വർഷത്തിനു ശേഷം സത്യൻ അന്തിക്കാടിന് വേണ്ടി ശ്രീനിവസൻ തിരക്കഥ എഴുതുന്ന ചിത്രമാണ് ഞാൻ പ്രകാശൻ.
ഒരു ഇന്ത്യൻ പ്രണയകഥയ്ക്ക് ശേഷം ഫഹദ് ഫാസിൽ- സത്യൻ അന്തിക്കാട് കൂട്ട്കെട്ടിൽ പിറക്കുന്ന ചിത്രമാണ് ഞാൻ പ്രകാശൻ. ക്രിസ്തുമസ് റിലീസായി ഡിസംബർ 21 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

ഞാൻ പ്രകാശനിലെ ഏറ്റവും പുതിയ ഗാനം പുറത്ത്. ചിത്രത്തിലെ ആത്മാവിൽ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ബികെ ഹരിനാരായണന്റെ വരികൾക്ക് ഷാൻ റഹ്മാനാണ് ഈണം നൽകിയിരിക്കുന്നത്.ഷാൻ റഹ്മാനും ഗൗരി ലക്ഷ്മിയും ചേർന്നാണ് പാട്ട് ആലപിച്ചിരിക്കുന്നത്.
പതിനാറ് വർഷത്തിനു ശേഷം സത്യൻ അന്തിക്കാടിന് വേണ്ടി ശ്രീനിവസൻ തിരക്കഥ എഴുതുന്ന ചിത്രമാണ് ഞാൻ പ്രകാശൻ. ഒരു ടിപ്പിക്കൽ മലയാളി യുവാവായ പ്രകാശനെയാണ് ഫഹദ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഗസറ്റിൽ പരസ്യം ചെയ്ത് പ്രകാശൻ എന്ന പേര് മറ്റി പിആർ ആകാശ് എന്നാക്കി പരിഷ്കരിക്കുന്നു. പ്രകാശന്റെ ജീവിതത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. അരവിന്ദന്റെ അതിഥികൾ ലവ് 24*7 എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നിഖില വിമലാണ് നായിക. കൂടാതെ ഗോപാൽജി എന്നുള്ള കഥാപാത്രവുമായി ശ്രീനിവാസനും ചിത്രത്തിൽ എത്തുന്നുണ്ട്.
ഫുൾ മൂണ്‍ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാടാണു ചിത്രം നിർമിക്കുന്നത്. ഫഹദ്- സത്യൻ അന്തിക്കാട്- ശ്രീനിവാസൻ കൂട്ട്കെട്ടിൽ പിറക്കുന്ന ഒരു സൂപ്പർ ഹിറ്റ് ചിത്രമാകും ഞാൻ പ്രകാശനെന്ന് നിസംശയം പറയാൻ സാധിക്കും.


Click it and Unblock the Notifications











