ലാലേട്ടനെ മാത്രമല്ല ഫഹദിനേയും നായ ഓടിച്ച് തെങ്ങിൽ കയറ്റി!! അതേ നായ തന്നെയാണോ ഇതും...

ചിത്രത്തിന്റെ ടീസറും ട്രെയിലറും ഫസ്റ്റ് ലുക്ക് പോസ്റ്ററുമെല്ലാം വൈറലാണ്.

യുവതാരങ്ങളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട താരമാണ് ഫഹദ് ഫാസിൽ. തുടക്കം അൽപം പാളി എങ്കിലും രണ്ടാം വരവ് അതി ഗംഭീരമായിരുന്നു. യുവ തലമുറയിലെ കംബ്ലീറ്റ് ആക്ടർ എന്നാണ് ഫഹദിനെ അറിയപ്പെടുന്നത്. തന്നിൽ ഏൽപ്പിക്കുന്ന എല്ലാ കഥാപാത്രങ്ങളും അതിന്റേതായ മികവോട് കൂടി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കും. നാടൻ വേഷമാകട്ടെ വില്ലൻൻ, കോമഡി എന്നു വേണ്ട എല്ലാ കഥാപാത്രങ്ങളും ഫഹദിന്റെ കൈകളിൽ ഭഭ്രമാണ്.

പല അവസരങ്ങളിലും മോഹൻലാലിനോട് ഏറെ സാമ്യത തോന്നറുണ്ട്. ലാലേട്ടൻ എങ്ങനെയൊക്കെ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ടോ അതേ ടോണിലേയ്ക്കാണ് ഫഹദും നീങ്ങി കൊണ്ടിരിക്കുന്നത്. നമുക്ക് ചുറ്റിലും ജീവിക്കുന്ന പലയാളുകളേയും ഫഹദിലൂടെ കാണാൻ സാധിക്കും. ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം ഞാൻ പ്രകാശൻ എന്ന ചിത്രത്തിനെ കുറിച്ചാണ്. സത്യൻ അന്തിക്കാട്- ശ്രീനിവാസൻ കൂട്ട്കെട്ടിൽ പിറക്കുന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഫഹദാണ്. ചിത്രത്തിന്റെ ടീസറും ട്രെയിലറും ഫസ്റ്റ് ലുക്ക് പോസ്റ്ററുമെല്ലാം വൻ ഹറ്റാണ്.

തെങ്ങിൽ അളളിപ്പിടിച്ച് ഫഹദ്

തെങ്ങിൽ അളളിപ്പിടിച്ച് ഫഹദ്

ഫഹദ് ഫാസിൽ- സത്യൻ അന്തിക്കാട് കൂട്ട് കെട്ടിലെത്തുന്ന ഞാൻ പ്രകാശാൻ എന്ന ചിത്രത്തിന്റെ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.ഇതിനു മുൻപ് പുറത്തു വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ടീസറിനുമൊക്കെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇപ്പോഴിത ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തു വന്നിരിക്കുകയാണ്. ഒരു തെങ്ങിൽ അള്ളിപ്പിടിച്ചിരിക്കുന്ന ഫഹദാണ് പോസ്റ്ററിൽ. സംവിധായകൻ തന്നെയാണ് പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്,

 ലാലേട്ടനെ അനുസ്മരിപ്പിക്കുന്നു

ലാലേട്ടനെ അനുസ്മരിപ്പിക്കുന്നു

തെങ്ങിൽ കയറി ഇരുക്കുന്ന ഫഹദിനെ കാണുമ്പോൾ ആദ്യം എല്ലാവരും ഓർക്കുക സത്യൻ-ശ്രീനി-ലാൽ കൂട്ട്കെട്ടിൽ പിറന്ന വരവേൽപ്പ് എന്ന ചിത്രത്തിലെ ഒരു രംഗമാണ്. ചിത്രത്തിൽ ലാലേട്ടൻ അവതരിപ്പിച്ച മുരളി എന്ന കഥാപാത്രം പട്ടിയെ പേടിച്ച് തെങ്ങിൽ കയറി ഇരിക്കുന്ന ആ സീനാണ് എല്ലാവരുടെ മനസ്സിൽ ഓടി എത്തുന്നത്. മുരളീ നീ ഇവിടെ വരെ വന്നിട്ട് വീട്ടിൽ കയറാതെ പോവാണോ എന്ന സഹോദരന്റെ ഭാര്യയുടെ ഡയലോഗും ഈ അവസരത്തിൽ ആളുകൾ ഓർമിപ്പിക്കുന്നു.

  ഇനി താഴെ എന്ത്  നടന്നാൽ എന്താ..

ഇനി താഴെ എന്ത് നടന്നാൽ എന്താ..

താഴെ ഇനി എന്ത് നടന്നാലും പ്രകാശനത് പ്രശ്നമല്ല. സേഫായല്ലോ എന്ന ക്യാപ്ഷനോടൊപ്പമാണ് സത്യൻ അന്തിക്കാട് ചിത്രം പങ്കുവെച്ചിരിക്കുന്നത്. അതേ എക്സ്പ്രഷൻ തന്നെയാണ് ഫഹദിന്റെ മുഖത്തുമുള്ളത്. എന്താലും പോസ്റ്റ സോഷ്യൽ മീഡിയയുൽ ക്ലിക്കായിട്ടുണ്ട്. മികച്ച പ്രതികരണവും രസകരമായ ട്രോളുകളുമാണ് പുതിയ പോസ്റ്ററിനു ലഭിക്കുന്നത്.

 ലലേട്ടൻ തന്നെ

ലലേട്ടൻ തന്നെ

പഴയകാലത്തെ ലാലേട്ടന്റെ നാടൻ പ്രകടനത്തെ അനുസ്മരിപ്പിക്കും വിധത്തിലാണ് ഫഹദിന്റെ പ്രകടനം. ഇവർക്കിടയിൽ ചെറിയ സാമ്യമുണ്ടെന്നാണ് പ്രേക്ഷകരുടെ ഭാഷ്യം. പഴയ കാലത്തെ ലാലേട്ടൻ ചിത്രങ്ങളിലെല്ലാം നമ്മുടെ ചുറ്റ്പാടുമുളള പച്ചയായ മനുഷ്യരെ കാണാൻ സാധിക്കുമായിരുന്നു. ഇതുതന്നെയാണ് പ്രകാശനും. നാട്ടിൻ പുറത്തുള്ള തനിമലയാളിയായ ഒരു വ്യക്തി.

അയിമനം സിദ്ധാർഥനും പ്രകാശനം‌

അയിമനം സിദ്ധാർഥനും പ്രകാശനം‌

ഇന്ത്യൻ പ്രണയ കഥയ്ക്ക് ശേഷം ഫഹദ്- സത്യൻ അന്തിക്കാട് കൂട്ട്കെട്ട് ഒന്നിക്കുന്ന ചിത്രമാണിത്. ഇന്നും സോഷ്യൽ മീഡിയയിലും ട്രോൾ പേജുകളിലും അയിമനം സിദ്ധാർഥൻ നിറഞ്ഞു നിൽക്കുന്നുണ്ട്. ഫഹദിന്റെ കരിയറിൽ തന്നെ ഒരു ഹിറ്റ് നൽകിയ ചിത്രമായിരുന്നു ഇത്. ഞാൻ പ്രകാശനും ഈ വിജയം തന്നെ ആവർത്തിക്കും എന്ന് നിസംശയം പറയാം.ഗസറ്റില്‍ പരസ്യം ചെയ്ത് പ്രകാശന്‍ എന്ന പേര് ‘പി.ആര്‍.ആകാശ് ‘ എന്നു പരിഷ്‌കരിക്കുന്ന ഒരു നാട്ടിൽ പുറത്തുകാരനായ യുവാവിന്റെ കഥായണ് ഞാൻ പ്രകാശൻ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X