കുരച്ചുചാടി നായ പുറകെ വന്നാല്‍ ഏത് സൂപ്പര്‍സ്റ്റാറും ഓടും! ഞാന്‍ പ്രകാശന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

By Prashant V R

Recommended Video

ഞാന്‍ പ്രകാശന്റെ പുതിയ പോസ്റ്റര്‍ പുറത്ത് | filmibeat Malayalam

ഫഹദ് ഫാസില്‍ നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് ഞാന്‍ പ്രകാശന്‍. ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട് ഫഹദിനെ നായകനാക്കി ഒരുക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. സംവിധായകന്‍ തന്നെയായിരുന്നു പുതിയ പോസ്റ്റര്‍ സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരുന്നത്.

'കുരച്ചു ചാടി ഒരു കൂറ്റന്‍ നായ പുറകെ വന്നാല്‍ ഏത് സൂപ്പര്‍സ്റ്റാറും ജീവനുംകൊണ്ട് ഓടും. പിന്നെയല്ലേ പ്രകാശന്‍!' എന്ന കുറിപ്പോടെയാണ് സത്യന്‍ അന്തിക്കാട് പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ഞാന്‍ പ്രകാശന്‍ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്.

njan prakashan

പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമെന്ന സവിശേഷതയും സിനിമയ്ക്കുണ്ട്. പിആര്‍ ആകാശ് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ഫഹദ് എത്തുന്നത്. നിഖില വിമല്‍ നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ശ്രീനിവാസനും പ്രാധാന്യമുളള ഒരു കഥാപാത്രമായി എത്തുന്നുണ്ട്.

സലോമി എന്ന കഥാപാത്രമായി നിഖില എത്തുമ്പോള്‍ ഗോപാല്‍ജി ആയാണ് ശ്രീനിവാസന്‍ എത്തുന്നത്. ഫൂള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ചിത്രം നിര്‍മ്മിക്കുന്നു. ഷാന്‍ റഹ്മാനാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. ക്രിസ്മസ് റിലീസായിട്ടാണ് ഫഹദ് ഫാസിലിന്റെ ഞാന്‍ പ്രകാശന്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X