മികച്ച പ്രതികരണവുമായി ഫഹദിന്റെ ഞാന്‍ പ്രകാശന്‍! ചിത്രത്തിലെ പുതിയ ഗാനം പുറത്ത്! കാണൂ
ഫഹദ് ഫാസിലിന്റെതായി തിയ്യേറ്ററുകളിലെത്തിയ എറ്റവും പുതിയ ചിത്രമാണ് ഞാന്‍ പ്രകാശന്‍. സിനിമ മികച്ച പ്രതികരണം തേടി തിയ്യേറ്ററുകളില്‍ മുന്നേറുകയാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയ്ക്ക് നടന്‍ ശ്രീനിവാസനാണ് തിരക്കഥയെഴുതിയിരിക്കുന്നത്. ചിത്രത്തിലെ പുതിയൊരു ഗാനം സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
ഷാന്‍ റഹ്മാന്‍ ഒരുക്കിയ ചിത്രത്തിലെ ഒരു ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. പിആര്‍ ആകാശ് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ഫഹദ് എത്തുന്നത്. ഒരു ടിപ്പിക്കല്‍ മലയാളിയായ യുവാവാണ് പ്രകാശന്‍. ഗസറ്റില്‍ പരസ്യം ചെയ്ത് പ്രകാശന്‍ എന്ന പേര് മറ്റി പിആര്‍ ആകാശ് എന്നാക്കി പരിഷ്‌കരിക്കുന്നു. പ്രകാശന്റെ ജീവിതത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്.

നിഖില വിമല്‍ നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ശ്രീനിവാസനും പ്രാധാന്യമുളള ഒരു കഥാപാത്രമായി എത്തുന്നുണ്ട്. സലോമി എന്ന കഥാപാത്രമായി നിഖില എത്തുമ്പോള്‍ ഗോപാല്‍ജി ആയാണ് ശ്രീനിവാസന്‍ എത്തുന്നത്. ഫൂള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ഗാനങ്ങള്‍ക്കും മികച്ച സ്വീകരണം സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു.


Click it and Unblock the Notifications