ഷാന്‍ റഹ്മാന്‍ മാജിക്ക് വീണ്ടും! ശ്രദ്ധേയമായി ഞാന്‍ പ്രകാശനിലെ 'ആത്മാവിന്‍ ആകാശത്തില്‍'! ടീസര്‍ കാണൂ
ഫഹദ് ഫാസിലിന്റെതായി തിയ്യേറ്ററുകളില്‍ നിറഞ്ഞോടുന്ന ചിത്രമാണ് ഞാന്‍ പ്രകാശന്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിന് റിലീസ് ദിനം മുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ ചിത്രത്തിന് മൗത്ത് പബ്ലിസിറ്റിയിലൂടെയായിരുന്നു തിരക്കുകൂടിയത്. ഫഹദ് ഫാസിലിന്റെ മികച്ച പ്രകടനം തന്നെയാണ് ഇത്തവണയും ചിത്രത്തിലെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
സിനിമ വിജയകരമായി മുന്നേറുന്നതിനിടെ ചിത്രത്തിലെ ഒരു പാട്ടിന്റെ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ ഗൗരി ലക്ഷ്മിയും ഷാനും ചേര്‍ന്ന് പാടിയ ആത്മാവിന്‍ ആകാശത്തില്‍ എന്നു തുടങ്ങുന്ന പാട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസനും സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഞാന്‍ പ്രകാശന്‍.

പി ആര്‍ ആകാശ് എന്ന പ്രകാശന്റെ ജീവിതമാണ് സിനിമയില്‍ പറഞ്ഞത്. അരവിന്ദന്റെ അതിഥികളില്‍ നായികയായി എത്തിയ നിഖില വിമലായിരുന്നു ചിത്രത്തില്‍ നായികയായിരുന്നത്. ക്രിസ്മസ് റിലീസായി തിയ്യേറ്ററുകളിലെത്തിയ ഈ ചിത്രം തന്നെയായിരുന്നു വലിയ വിജയം നേടിയിരുന്നത്. ചിത്രത്തില്‍ പ്രകാശനായുളള ഫഹദിന്റെ പകര്‍ന്നാട്ടം തന്നെയായിരുന്നു മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്.


Click it and Unblock the Notifications