ഒടിയനെയും വെട്ടി പ്രകാശന്‍റെ കുതിപ്പ്! ബോക്സോഫീസില്‍ കൊടുങ്കാറ്റായി ഞാന്‍ പ്രകാശന്‍! കാണൂ
നാളുകള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാട് സിനിമയുമായി എത്തിയപ്പോള്‍ ബോക്‌സോഫീസും പ്രേക്ഷകരും അവര്‍ക്കൊപ്പമായിരുന്നു. ഇത്തവണത്തെ വരവിന് പ്രത്യേകതകളേറെയായിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി ശ്രീനിവാസനെത്തിയപ്പോഴും മോഹന്‍ലാല്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നില്ല. ഫഹദ് ഫാസിലിനൊപ്പമായിരുന്നു ഇത്തവണത്തെ വരവ്. കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ് ഈ സിനിമയെ. തുടക്കം മുതലേ തന്നെ മികച്ച സ്വീകാര്യതയായിരുന്നു ഇവര്‍ക്ക് ലഭിച്ചത്. വിഎ ശ്രീകുമാര്‍ മേനോന്‍ ചിത്രമായ ഒടിയന്‍ തരംഗത്തിനിടയിലായിരുന്നു സിനിമ എത്തിയത്. ബോക്‌സോഫീസിലെ താരപോരാട്ടത്തില്‍ ആര് നേടുമെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നിരുന്നു.
സമീപകാലത്തിറങ്ങിയ സിനിമകളില്‍ സൂപ്പര്‍ ഹിറ്റെന്ന് ഞാന്‍ പ്രകാശനെ വിശേഷിപ്പിക്കാമെന്നാണ് ആരാധകര്‍ പറയുന്നത്. ബോക്‌സോഫീസിലെ പ്രകടനവും ഈ വാദത്തിന് കാരണമാണ്. കേരളത്തില്‍ മാത്രമല്ല വിദേശത്തുനിന്നും സിനിമയ്ക്ക് മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പോയ വര്‍ഷത്തെ മികച്ച നടന്‍ ഫഹദ് ഫാസില്‍ തന്നെയാണെന്നാണ് ആരാധകരുടെ വാദം. വരത്തനും ഞാന്‍ പ്രകാശനും പിന്നാലെ കുമ്പളങ്ങി നൈറ്റ്‌സിലൂടെ വില്ലനായി ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ബോക്‌സോഫീസില്‍ നിന്നും സിനിമ സ്വന്തമാക്കിയ റെക്കോര്‍ഡുകളെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

വിദേശത്തും മികച്ച സ്വീകാര്യത
കേരളക്കരയില്‍ നിന്നും മാത്രമല്ല അമേരിക്കയില്‍ നിന്നും സിനിമയ്ക്ക് മികച്ച പ്രതികരണവും സ്വീകാര്യതയുമാണ് ലഭിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കേരള റിലീസിന് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ ചിത്രം അമേരിക്കയിലേക്കെത്തിയത്.റിലീസ് ചെയ്ത് രണ്ടാം വാരംപിന്നിട്ടപ്പോഴും മികച്ച പ്രതികരണവുമായി കുതിക്കുകയാണ് ഈ ചിത്രം.

ഒടിയനെ വെട്ടി
മോഹന്‍ലാലും മഞ്ജു വാര്യരും കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി മാറിയേക്കാവുന്ന സിനിമയുമായാണ് എത്തിയത്. വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന് റിലീസിന് മുന്‍പേ മികച്ച ഹൈപ്പായിരുന്നു ലഭിച്ചത്. എന്നാല്‍ ആരാധകപ്രതീക്ഷയ്‌ക്കൊത്ത് സിനിമ ഉയര്‍ന്നില്ലെന്നും സംവിധായകന്റെ തള്ള് കേട്ട് സിനിമയ്ക്ക് പോവരുതെന്നുമൊക്കെയായിരുന്നു ആരാധകര്‍ പറഞ്ഞത്. യുഎസ്എ ബോക്‌സോഫീസില്‍ ഒടിയനെ വെട്ടിയാണ് ഞാന്‍ പ്രകാശന്‍ കുതിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

രണ്ടാം സ്ഥാനത്തേക്കെത്തി
റിലീസ് ചെയ്ത് നാളുകള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ പല നേട്ടവും ഞാന്‍ പ്രകാശന്‍ സ്വന്തമാക്കിയിരുന്നു. കേരളത്തില്‍ മാത്രമല്ല വിദേശത്തും ഈ സിനിമ തരംഗമായി മാറിയിരിക്കുകയാണ്. അമേരിക്കന്‍ ബോക്‌സോഫീസില്‍ രണ്ടാം സ്ഥാനത്താണ് ഈ സിനിമ. 2018 ലെ റിലീസുകളില്‍ രണ്ടാമതെത്തിയിരിക്കുകയാണ് സിനിമ.

കൊച്ചുണ്ണിയെ വെട്ടുമോ?
ബോക്‌സോഫീസില്‍ ഗംഭീര പ്രകടനവുമായി മുന്നേറുന്ന സിനിമ കായംകുളം കൊച്ചുണ്ണിയെ വെട്ടുമോയെന്നറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വിദേശത്തുനിന്നുമുള്ള കലക്ഷനിലെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ ചോദ്യം. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ട്രിവാന്‍ഡ്രം പ്ലക്‌സില്‍ നിന്നുമൊക്കെയായി സിനിമ ഇതിനോടകം തന്നെ ഒരുകോടി പിന്നിട്ടിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ചപ്പോള്‍
ശ്രീനിവാസന്‍ സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കൂട്ടുകെട്ടിനൊപ്പം ഇത്തവണ ഫഹദ് ഫാസിലായിരുന്നു നായകനായെത്തിയത്. കുടുംബ പ്രേക്ഷകരുടെ സ്വന്തം സംവിധായകന്റെ സിനിമയ്‌ക്കൊപ്പമാണ് ഇപ്പോള്‍ പ്രേക്ഷകര്‍. ഒടിയന്‍ തംരഗത്തിനിടയിലും കാലിടറാതെ കുതിക്കുകയാണ് ഈ സിനിമ. കലക്ഷനിലും വന്‍മുന്നേറ്റമാണ്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ കഴിയുമെന്ന് ഫഹദ് ഫാസില്‍ നേരത്തെ തെളിയിച്ചിരുന്നു. അവതരിപ്പിക്കുന്ന കഥാപാത്രത്തിനായി അങ്ങേയറ്റ പ്രയത്‌നം നടത്താറുണ്ട് ഈ താരപുത്രന്‍.

ഫഹദിന് കൈയ്യടി
പ്രകാശനെന്ന സാധാരണക്കാരാനായാണ് ഫഹദ് ഫാസില്‍ ഇത്തവണ എത്തിയത്. മലയാളികളുടെ ചിന്താഗതികളും എളുപ്പത്തില്‍ പണം നേടാനുള്ള കുറുക്ക് വഴികളെക്കുറിച്ചുമൊക്കെ സൂചിപ്പിക്കുന്ന സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. നിലവിലെ പല സാഹചര്യങ്ങളെയും വിമര്‍ശിക്കാനും ശ്രീനിവാസന്‍ ശ്രമിച്ചിട്ടുണ്ട്. സത്യന്‍ അന്തിക്കാട് ശ്രീനി കൂട്ടുകെട്ട് തന്നെയാണ് ഈ സിനിമയുടെ മുഖ്യ ആകര്‍ഷണം. പ്രകാശനായി ഫഹദ് ജീവിക്കുകയാണെന്നാണ് പലരും പറഞ്ഞത്.


Click it and Unblock the Notifications