മോഹന്‍ലാലിനെയും പിന്തള്ളി ഫഹദ് ഫാസില്‍ മാജിക്! പ്രകാശന് മുന്നില്‍ ഒടിയനും മുട്ട് മടക്കി!!

Recommended Video

പ്രകാശന് മുന്നില്‍ ഒടിയനും മുട്ട് മടക്കി | filmibeat Malayalam

സിനിമകളെ സ്‌നേഹിക്കുന്നൊരു സമൂഹമായി കേരളം മാറിയിരിക്കുകയാണ്. റിലീസിനെത്തുന്ന ഉടനെ തന്നെ സിനിമ കാണാന്‍ കുടുംബസമേതം തിയറ്ററുകളില്‍ എത്തുന്നവരെ ഇന്ന് കാണാന്‍ കഴിയും. ഇത് മനസിലാക്കി പ്രേക്ഷകരെ ത്രസിപ്പിക്കുന്ന സിനിമകളുമായിട്ടാണ് പ്രമുഖ താരങ്ങളെടക്കമുള്ളവരുടെ വരവ്. ഇത്തവണ ക്രിസ്തുമസിന് മുന്നോടിയായി മലയാളത്തില്‍ നാലോളം സിനിമകളായിരുന്നു റിലീസ് ചെയ്തത്.

മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ബിഗ് ബജറ്റ് ചിത്രം മുതല്‍ ടൊവിനോ തോമസ്, ഫഹദ് ഫാസില്‍ എന്നിങ്ങനെ യുവതാരങ്ങളുടെ സിനിമകളാണ് ഇപ്പോള്‍ തിയറ്ററുകള്‍ കൈയടക്കി പ്രദര്‍ശനം തുടരുന്നത്. ബോക്‌സോഫീസില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് രണ്ടാമത്തെ ആഴ്ചയിലും ഫഹദ് ഫാസിലിന്റെ ഞാന്‍ പ്രകാശന്‍ ജൈത്രയാത്ര തുടരുകയാണ്.

 ഞാന്‍ പ്രകാശന്‍

ഞാന്‍ പ്രകാശന്‍

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായി അഭിനയിച്ച സിനിമയാണ് ഞാന്‍ പ്രകാശന്‍. ശ്രീനിവാസന്‍ തിരക്കഥ ഒരുക്കി പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ഞാന്‍ പ്രകാശനുണ്ട്. തികച്ചുമൊരു കോമഡി എന്റര്‍ടെയിനറായി ഒരുക്കിയിരിക്കുന്ന സിനിമയ്ക്ക് എല്ലായിടത്തു നിന്നും ഗംഭീര അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴും പലയിടങ്ങളിലും ഹൗസ് ഫുള്‍ പ്രദര്‍ശനമാണ് സിനിമ നടത്തി കൊണ്ടിരിക്കുന്നത്. ഡിസംബര്‍ 21 ന് റിലീസിനെത്തിയ സിനിമ പത്ത് ദിവസം കൊണ്ട് തിരുവന്തപുരംപ്ലെക്‌സില്‍ നിന്നും ഒരു കോടി മറികടന്നിരുന്നു. അടുത്ത കാലത്ത് റിലീസിനെത്തിയ സിനിമകളില്‍ നിന്നും ഏറ്റവും മികച്ച പ്രകടനമായിരുന്നു ഞാന്‍ പ്രകാശന്‍ കാഴ്ച വെച്ചിരുന്നത്.

 പ്രേതം 2

പ്രേതം 2

പ്രേതം എന്ന ജയസൂര്യച്ചിത്രത്തിന്റെ രണ്ടാം ഭാഗമായി നിര്‍മ്മിച്ച പ്രേതം 2 ഡിസംബര്‍ 21 നായിരുന്നു റിലീസ് ചെയ്തത്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഡോണ്‍ ബോസ്‌കോ എന്ന മെന്റലിസ്റ്റായി എത്തി വീണ്ടും വിസ്മയിപ്പിച്ചിരിക്കുകയാണ് ജയസൂര്യ. ദുര്‍ഗ കൃഷ്ണയും സാനിയ അയ്യപ്പനുമായിരുന്നു നായികമാര്‍. ബോക്‌സോഫീസില്‍ അവറേജ് പ്രകടനം നടത്തിയ പ്രേതത്തിന്റെ രണ്ടാം ഭാഗമെടുക്കാന്‍ കാണിച്ച ജയസൂര്യയുടെയും രഞ്ജിത്തിന്റെയും ധൈര്യത്തിനായിരുന്നു ആദ്യം കൈയടി ലഭിച്ചത്. തിരുവനന്തപുരം പ്ലെക്‌സില്‍ നിന്നും പത്ത് ദിവസം കൊണ്ട് 31.94 ലക്ഷമായിരുന്നു പ്രേതം 2 സ്വന്തമാക്കിയത്.

എന്റെ ഉമ്മാന്റെ പേര്

എന്റെ ഉമ്മാന്റെ പേര്

അടുത്ത കാലത്തിറങ്ങിയ ടൊവിനോയുടെ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റാവുന്ന കാഴ്ചയായിരുന്നു കണ്ടിരുന്നത്. കുടുംബ പ്രേക്ഷകര്‍ക്കായി ക്രിസ്തുമസിന് മുന്നോടിയായി എത്തിയ ടൊവിനോയുടെ സിനിമയായിരുന്നു എന്റെ ഉമ്മാന്റെ പേര്. ഉര്‍വ്വശിയും ടൊവിനോയും തകര്‍ത്തഭിനയിച്ച സിനിമയ്ക്ക് തിയറ്ററുകളില്‍ നിന്നും നല്ല അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. ബോക്‌സോഫീസില്‍ പതുങ്ങിയുള്ള തുടക്കമായിരുന്നു. റിലീസിനെത്തി പത്ത് ദിവസം കൊണ്ട് തിരുവന്തപുരംപ്ലെക്‌സില്‍ നിന്നും 19.72 ലക്ഷമായിരുന്നു സിനിമ സ്വന്തമാക്കിയിരിക്കുന്നത്.

 ഒടിയന്‍

ഒടിയന്‍

ബിഗ് ബജറ്റ് ചിത്രമായി തിയറ്ററുകളിലേക്ക് എത്തിയ ഒടിയന് നെഗറ്റീവ് പ്രതികരണമായിരുന്നു ആദ്യദിനങ്ങളില്‍ ലഭിച്ചത്. എന്നാല്‍ കുടുംബ പ്രേക്ഷകരടക്കം തിയറ്ററുകളിലേക്ക് എത്തിയതോടെ മോശമില്ലാത്ത പ്രകടനമായിരുന്നു നടത്തി കൊണ്ടിരുന്നത്. റിലീസിനെത്തി പതിനേഴ് ദിവസം കഴിയുമ്പോള്‍ തിരുവന്തപുരംപ്ലെക്‌സില്‍ നിന്നും നിന്നും ഒടിയന്‍ ഒരു കോടി മറികടന്നിരിക്കുകയാണ്. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സിലെ സ്ഥിതിയും ഇതുപോലെ തന്നെയാണ്. 1.05 കോടിയാണ് സിനിമയുടെ കളക്ഷന്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X