'ഞാന്‍' കാത്തിരിക്കുന്നു
നല്ല സിനിമകള്‍ കാണാനാഗ്രഹിക്കുന്ന മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് രഞ്ജിത്തിന്റെ 'ഞാന്‍'. ടിപി രാജീവിന്റെ 'കെടിഎന്‍ കൊട്ടൂര്‍ എഴുത്തും ജീവിതവും' എന്ന നോവലിനെ ആസ്പദമാക്കിയാണ് രഞ്ജിത്ത് ചിത്രമൊരുക്കുന്നത്. കൊട്ടൂരായി ദുല്‍ഖര്‍ എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ചിത്രം 19ന് തിയേറ്ററുകളിലെത്തും.

'ഞാന്‍' കാത്തിരിക്കുന്നു
ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനായി ദുല്‍ഖര്‍ സല്‍മാന്‍ കെ ടി എന്‍ കൊട്ടൂരിനെ അവതരിപ്പിക്കുന്നതാണ് ചിത്രത്തിനെ സംബന്ധിച്ച് തുടക്കം മുതലുള്ള വാര്‍ത്ത.

'ഞാന്‍' കാത്തിരിക്കുന്നു
ചിത്രത്തിന്റെ സംവിധാനവും നിര്‍മാണവുമെല്ലാം രഞ്ജിത്ത് തന്നെ. രഞ്ജിത്തിന്റെ ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്.

'ഞാന്‍' കാത്തിരിക്കുന്നു
മലബാറിലെ ചെങ്ങോട് മലയുടെ അടിവാരത്തില്‍ സ്ഥിതിചെയ്യുന്ന കോട്ടൂര്‍ എന്ന ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ഞാനിലേത്. വ്യക്തിയും പൗരനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ കഥയാണ് ഞാന്‍ എന്നാണ് രഞ്ജിത്ത് പറയുന്നത്.

'ഞാന്‍' കാത്തിരിക്കുന്നു
അനുമോളാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായെത്തുന്നത്. വെല്ലുവിളികളുള്ള കഥാപാത്രമാണെന്നാണ് അനുമോള്‍ പറഞ്ഞത്.

'ഞാന്‍' കാത്തിരിക്കുന്നു
ജോയ് മാത്യു, സുരേഷ് കൃഷ്ണ, മുത്തുമണി, സൈജു കുറുപ്പ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു

'ഞാന്‍' കാത്തിരിക്കുന്നു
19 ന് ചിത്രം തിയേറ്ററിലെത്തും. മമ്മൂട്ടിയ്‌ക്കൊപ്പം രഞ്ജിത്ത് കൊണ്ടുവന്ന വിജയം ദുല്‍ഖറിനൊപ്പം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.


Click it and Unblock the Notifications











