'തെരുവുകളില്‍' ഫാര്‍ഹാന്‍ ഫാസിലിന്റെ പ്രണയഗാനം
ഫര്‍ഹാന്‍ ഫാസില്‍ നായകനാകുന്ന ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ 'തെരുവുകള്‍ നീ...' എന്ന് തുടങ്ങുന്ന ഗാനം തീര്‍ത്തും പ്രണയാദ്രമാണ്.
പ്രമുഖ കവി അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഈണം നല്‍കിയത് അമലാണ്. സിദ്ധാര്‍ത്ഥ് മേനോനാണ് ഗാനം ആലപച്ചിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ അനുജന്‍ ഫര്‍ഹാന്‍ ഫാസില്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിലെ നായിക നടന്‍ കൃഷ്ണ ദാസിന്റെ മകല്‍ അഹാനയാണ്. ഇവര്‍ക്കൊപ്പം നാടക രംഗത്തുള്ള പ്രമുഖരും ചിത്രത്തില്‍ അഭിനിയിക്കുന്നു.

ഫഹദ് ഫാസിലിനെ നായകനാക്കി അന്നയും റസൂലും എന്ന ചിത്രമൊരുക്കിയതിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഞാന്‍ സ്റ്റീവ് ലോപ്പത്. രാജീവിനൊപ്പം രാജേഷ് രവി, ഗീതു മോഹന്‍ദാസ്, സന്തോഷ് ഏച്ചിക്കാനം, ബി അജിത്ത് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്.
കോളേജ് വിദ്യാര്‍ത്ഥിയായ സ്റ്റീവ് ലോപ്പസിന്റെ ജീവിതത്തില്‍ ഒരു ദിവസംകൊണ്ട് സംഭവിയ്ക്കുന്ന ചില കാര്യങ്ങളും ഇതിന്റെ പരിണത ഫലങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പ്രണയത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലര്‍ ചിത്രമാണ് ഇതെന്നാണ് രാജീവ് രവി പറയുന്നത്.
<center><iframe width="100%" height="315" src="//www.youtube.com/embed/WvjqnMKVIBA" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications











