»   » ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള അങ്ങനെ എല്ലാ റെക്കോര്‍ഡുകളും മറികടന്നു! താരരാജാക്കന്മാരെയും പൊട്ടിച്ചു

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള അങ്ങനെ എല്ലാ റെക്കോര്‍ഡുകളും മറികടന്നു! താരരാജാക്കന്മാരെയും പൊട്ടിച്ചു

Posted By: Teresa John
Subscribe to Filmibeat Malayalam

മലയാള സിനിമയും മികച്ച സിനിമകള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയിരിക്കുകയാണ്. സിനിമകളെ ആളുകള്‍ സ്‌നേഹിക്കുന്നുണ്ടെന്ന കാര്യത്തിലും ഉറപ്പ് വന്നിരിക്കുകയാണ്. ഇത്തവണത്തെ ഓണത്തിന് സിനിമകളുടെ ചാകരയായിരുന്നു. മോഹന്‍ലാല്‍, പൃഥ്വിരാജ്, മമ്മൂട്ടി, നിവിന്‍ പോളി എന്നിങ്ങനെ പ്രമുഖ താരങ്ങളുടെ സിനിമകളായിരുന്നു അടുത്ത് അടുത്ത് ദിവസങ്ങളില്‍ ഓണത്തിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയിരുന്നത്.

ജിമ്മിക്കി കമ്മല്‍ കൊണ്ടുവന്ന ഭാഗ്യത്തെ തട്ടിയെറിഞ്ഞ് ഷെര്‍ലിന്‍, സിനിമയിലേക്കില്ല! കാരണം?

നിവിന്‍ പോളി നായകനായി അഭിനയിച്ച ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയാണ് കൂട്ടത്തില്‍ സൂപ്പര്‍ ഹിറ്റായി മുന്നേറ്റം തുടരുന്നത്. ചിത്രങ്ങളെല്ലാം കൊച്ചി മള്‍ട്ടിപ്ലെക്‌സിലും പ്രദര്‍ശനത്തിനെത്തിയിരുന്നെങ്കിലും ഇത്തവണ താരരാജാക്കന്മാരെ തോല്‍പ്പിച്ച് കോടികള്‍ വാരിക്കൂട്ടിയത് നിവിനായിരുന്നു.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള

ഇത്തവണ മലയാളികളുടെ ഓണം നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയ്‌ക്കൊപ്പമായിരുന്നെന്ന് പറയാം. കാരണം ചിത്രം മറ്റ് സിനിമകളോട് മത്സരിച്ച് ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടിയിരിക്കുകയാണ്.

കൊച്ചി മള്‍ട്ടിപ്ലെക്‌സ്


ഓണത്തിന് പ്രദര്‍ശനത്തിനെത്തിയ നാല് സിനിമകളും കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ മറ്റ് മൂന്ന് സിനിമകളെയും പിന്തള്ളി നിവിന്റെ ചിത്രം റെക്കോര്‍ഡ് കളക്ഷന്‍ നേടിയിരിക്കുകയാണ്.

ഇതാണ് കളക്ഷന്‍


കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ വെറും 16 ദിവസം മാത്രമെ പ്രദര്‍ശനം നടത്തിയിരുന്നുള്ളു എങ്കിലും നിലവില്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള
1.11 കോടി കളക്ഷന്‍ നേടിയിരിക്കുകയാണ്.

ആദ്യദിനം

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ആദ്യദിനം കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും നേടിയത് 9.12 ലക്ഷമായിരുന്നു. ശേഷം ആദ്യത്തെ ആഴ്ച 25.43 ലക്ഷമായിരുന്നു ചിത്രം നേടിയിരുന്നത്.

രണ്ട് കോടി ലക്ഷ്യം

ഇനി കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള 2 കോടി വരെ നേടുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ആദം ജോണ്‍ പിന്നിലുണ്ട്..

നിവിന്റെ സിനിമയുടെ പിന്നാലെ പൃഥ്വിരാജ് നായകനായി അഭിനയിച്ച ആദം ജോണ്‍ ആണുള്ളത്. ചിത്രം വിദേശത്ത് കൂടി ഈ ദിവസങ്ങളില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്.

English summary
Much like the other Nivin Pauly movies of the recent past, Njandukalude Naattil Oridavela, has had a good run at the Kochi multiplexes. The film recently touched the 1-Crore mark at the Kochi multiplexes.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam