»   » അടുത്ത സൂപ്പര്‍ സ്റ്റാര്‍ നിവിന്‍ പോളി തന്നെ! ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള വാരിക്കൂട്ടിയത് കോടികള്‍!

അടുത്ത സൂപ്പര്‍ സ്റ്റാര്‍ നിവിന്‍ പോളി തന്നെ! ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള വാരിക്കൂട്ടിയത് കോടികള്‍!

By: Teresa John
Subscribe to Filmibeat Malayalam
അടുത്ത സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖറല്ല, നിവിന്‍ വാരിക്കൂട്ടിയത് കോടികള്‍ | Filmibeat Malayalam

ഓണത്തിന് തിയറ്ററുകളിലേക്കെത്തിയ നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള വിജയ കുതിപ്പുമായി തന്നെ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. താരരാജാക്കന്മാരുടെ സിനിമകള്‍ക്കൊപ്പമാണ് റിലീസ് ചെയ്തിരുന്നതെങ്കിലും അവയെ പിന്തള്ളി മുന്നേറുകയാണ് ചിത്രം. ആദ്യ ദിവസം തന്നെ ബോക്‌സ് ഓഫീസില്‍ കോടികള്‍ വാരി കൂട്ടിയ ചിത്രം പത്ത് ദിവസം പിന്നീടുമ്പോള്‍ മികച്ച നിലവാരത്തിലേക്ക് എത്തിയിരിക്കുയാണ്.

നിവിന്‍ പോൡയുടെ പ്രേമം, സഖാവ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അല്‍താഫ് സലീമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള സംവിധാനം ചെയ്തിരുന്നത്. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിന്റെ പ്രിയ നടിയായിരുന്നു ശാന്തി കൃഷ്ണ സിനിമയിലേക്ക് തിരികെ വന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള

നവഗതനായ അല്‍താഫ് അലി സംവിധാനം ചെയ്ത ചിത്രമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. കുടുംബചിത്രമായി നിര്‍മ്മിച്ച സിനിമയില്‍ നിവിന്‍ പോളിയ്‌ക്കൊപ്പം ലാല്‍, ശാന്തി കൃഷ്ണ, ആഹാന കൃഷ്ണ കുമാര്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്.

ഓണത്തിന് തിയറ്ററുകളിലെത്തി

ചിത്രം ഓണത്തിന് മുന്നോടിയായിട്ടായിരുന്നു തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നത്. ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണം കാഴ്ച വെച്ചു കൊണ്ടായിരുന്നു സിനിമയുടെ പ്രദര്‍ശനം നടന്നു കൊണ്ടിരിക്കുന്നത്.

ആദ്യദിന കളക്ഷന്‍

സെപ്റ്റംബര്‍ ഒന്നിനായിരുന്നു ചിത്രം റിലീസിനെത്തിയിരുന്നത്. ആദ്യദിനം തന്നെ മികച്ച കളക്ഷന്‍ നേടി കൊണ്ടായിരുന്നു സിനിമ പ്രദര്‍ശനം തുടങ്ങിയത്. 1.62 കോടിയായിരുന്നു ആദ്യ ദിവസം ബോക്‌സ് ഓഫീസില്‍ നിന്നും സിനിമയ്ക്ക് ലഭിച്ചിരുന്നത്.

പത്ത് ദിവസം

ആദ്യത്തെ അഞ്ച് ദിവസം കൊണ്ട് 6.13 കോടി നേടിയും ചിത്രം മുന്നേറ്റം തുടരുകയായിരുന്നു. ശേഷം പത്ത് ദിവസം കൊണ്ട് 11.07 കോടി നേടിയിരിക്കുകയാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള.

കേരളത്തിന് പുറത്ത്

നിലവില്‍ കേരളത്തിന് ഉള്ളില്‍ നിന്ന് മാത്രമാണ് ചിത്രം 11 കോടി നേടിയിരിക്കുന്നത്. കേരളത്തിന് പുറത്തെ സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടില്ല.

കുടുംബചിത്രം

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത് കുടുംബ പ്രേക്ഷകരെയാണ്. അതിനാല്‍ തന്നെ പൂര്‍ണമായും കുടുംബചിത്രമായിട്ടായിരുന്നു സിനിമ ഒരുക്കിയിരിക്കുന്നത്.

താരങ്ങളുടെ സാന്നിധ്യം

ചിത്രത്തിലെ പ്രധാന ആകര്‍ഷണം പ്രമുഖ താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്നാണ്. നിവിന്റെ അച്ഛന്റെ വേഷത്തിലാണ് ലാല്‍ അഭിനയിക്കുന്നത്. ഒപ്പം ഏറെ കാലത്തിന് ശേഷം നടി ശാന്തി കൃഷ്ണയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

English summary
Njandukalude Nattil Oridavela Box Office: 10 Days Kerala Collections
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam