ഞങ്ങളുടെ വീട്ടിലെ അതിഥികളെത്തുന്നു
ക്ഷണിച്ചും ക്ഷണിക്കാതെയും വീട്ടിലെത്തുന്ന അതിഥികള്‍ പലതരത്തിലാവും ജീവിതത്തെ സ്വാധീനിക്കുക. അതിഥികളെക്കൊണ്ട് ഭാര്യാഭര്‍ത്താക്കന്മാര്‍ അനുഭവിക്കുന്ന വിഷമങ്ങളെക്കുറിച്ച് പറയുന്ന സിബി മലയില്‍ ചിത്രം 'ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ ' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ജയറാമാണ് ചിത്രത്തിലെ നായകന്‍
ഒമ്പതു വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജയറാം -സിബിമലയില്‍ കൂട്ടുകെട്ട് ഒന്നിക്കുന്നത്. ക്ഷണിച്ചും ക്ഷണിക്കാതെയും വീട്ടിലെത്തുന്ന അതിഥികളാണ് ചിത്രത്തിന്റെ പ്രമേയം. പ്രിയാമണിയാണ് ചിത്രത്തിലെ നായിക. നരേന്‍, കലാഭവന്‍ ഷാജോണ്‍, ഇന്നസെന്റ് എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജയറാമും പ്രിയാമണിയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിനുണ്ട്.

കെ. ഗിരീഷ് കുമാറാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് എന്ന ചിത്രത്തിനുശേഷം ഒമ്പതു വര്‍ഷം കഴിഞ്ഞാണ് ജയറാമും സിബി മലയിലും കെ. ഗിരീഷ് കുമാറും ഒന്നിക്കുന്നത്. ഗ്യാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് സിബി മലയില്‍ ചിത്രം മലയാളത്തിലിറങ്ങുന്നത്. 2012 ല്‍ റിലീസ് ചെയ്ത ഉന്നം എന്ന ചിത്രത്തിനുശേഷം സിബി മലയില്‍ സിനിമകളൊന്നും ചെയ്തിട്ടില്ലായിരുന്നു.


Click it and Unblock the Notifications