»   » മമ്മൂട്ടി ഒഴിച്ചുള്ള നടന്മാരെല്ലാം കുടിയന്മാര്‍

മമ്മൂട്ടി ഒഴിച്ചുള്ള നടന്മാരെല്ലാം കുടിയന്മാര്‍

Posted By:
Subscribe to Filmibeat Malayalam

മലയാളസിനിമാരംഗത്തെ നടന്മാരെല്ലാം മദ്യപാനത്തിന്റെ കാര്യത്തില്‍ എങ്ങനെയാണ്? പലരും മുഴുക്കുടിയന്മാരാണെന്ന് പലപ്പോഴും ഗോസിപ്പും കഥകളും വന്നിട്ടുണ്ട്. പക്ഷേ ആരും ഇക്കഥകളെല്ലാം വിശ്വസിച്ച് കാണണം എന്നില്ല. പക്ഷേ സിനിമാ ലോകത്ത് തന്നെയുള്ള ഒരാള്‍ ഇത്തരത്തില്‍ എന്തെങ്കിലും പറഞ്ഞാല്‍ ആരും വിശ്വസിച്ച് പോകില്ലേ. അതുകൊണ്ടുതന്നെയാണ് നടന്‍ എന്‍എല്‍ ബാലകൃഷ്ണന്‍ പറഞ്ഞകാര്യത്തിന് വലിയ വാര്‍ത്താപ്രാധാന്യം ലഭിച്ചിരിക്കുന്നതും.

ബാലകൃഷ്ണന്‍ പറഞ്ഞത് മറ്റൊന്നുമല്ല, മലയാളസിനിമയില്‍ മമ്മൂട്ടി ഒഴികെയുള്ള നടന്മാരെല്ലാം മുഴുക്കുടിയന്മാരാണ് എന്നാണ്. കെഎന്‍ ഷാജി കുമാറിന്റെ ഷാപ്പിലെ കറികളും കഥകളും പാട്ടുകളും എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിനിടെയാണ് ബാലകൃഷ്ണന്‍ താരങ്ങളെല്ലാം കുടിയന്മാരാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. താനൊരു മുഴുക്കുടിയനാണെന്നും അതില്‍ അഭിമാനിയ്ക്കുന്നുവെന്നും കൂടി ബാലകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്.

Mammootty

മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം താന്‍ മദ്യപിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ മമ്മൂട്ടി മദ്യപിയ്ക്കുന്നത് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എംടി വാസുദേവന്‍ നായര്‍ക്കൊപ്പം മദ്യപിയ്ക്കാന്‍ കഴിഞ്ഞില്ലെന്ന വിഷമവും ചടങ്ങില്‍ ബാലകൃഷ്ണന്‍ പങ്കുവെച്ചു.

ഡിസി ബുക്‌സാണ് ഷാജി കുമാറിന്റെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചായിരുന്നു പുസ്തകപ്രകാശനച്ചടങ്ങ് നടന്നത്.

English summary
Actor, Photographer NL Balakrishnan revealed that all Malayalam actors, axcept Mammootty, are drunkards.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam