എന്‍എല്‍ ബാലകൃഷ്ണന്‍ ചികിത്സാ സഹായം തേടുന്നു
പ്രശസ്ത സിനിമാ നടനും സ്റ്റില്‍ ഫോട്ടോഗ്രാഫറുമായ എന്‍ എല്‍ ബാലകൃഷ്ണന്‍ ചികിത്സാ സഹായം തേടുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് സെന്റ് ജോണ്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മഹാ നടന് സമയാ സമയം മരുന്നും ഭക്ഷണവും ലഭിക്കാന്‍ ആരെങ്കിലും സഹായവുമായി മുന്നോട്ട് വന്നേ മതിയാവൂ.
സിനിമാ സംഘടനകള്‍ എന്തിന് വേണ്ടിയാണെന്ന് ചോദിച്ചു പോകുന്ന അവസ്ഥയാണിപ്പോള്‍ കഴിഞ്ഞ ദിവസമാണ് അന്തരിച്ച നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കുടുംബം ഒരു നേരത്തെ ആഹാരത്തിന് വകയില്ലാത്ത അവസ്ഥയില്‍ കഴിയുന്ന വാര്‍ത്ത വന്നത്. ആയിരം രൂപയാണ് പെന്‍ഷന്‍ തുകയായി താരസംഘടനയായ അമ്മ ഒടുവിലിന്റെ വീട്ടിലെത്തിക്കുന്നത്രെ. ഒരുനേരത്തെ ആഹാരത്തിനും ചികിത്സയ്ക്കും ആ പണം തികയുന്നതേയില്ല.

മരിച്ചുപോയ നടന്റെ കടുംബത്തിനും ജീവിച്ചിരിക്കുന്ന നടന്റെ കുടുംബത്തിനും സമാനമായ അവസ്ഥ. കൈരളി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അടുത്ത സുഹൃത്തുക്കളില്‍ നിന്ന് ചില സഹായങ്ങള്‍ ലഭിച്ചതായി എന്‍ എല്‍ ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. പ്രതിമാസം 5000 രൂപയാണ് അമ്മയില്‍ നിന്ന് അദ്ദേഹത്തിന് ലഭിക്കുന്നത്രെ.
ഫേസ്ബുക്കിലൂടെ ബാലകൃഷ്ണനെ സഹായിക്കാന്‍ ചിലര്‍ മുന്നോട്ട് വന്നിട്ടുണ്ട്. കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍, പട്ടണ പ്രവേശം, ഡോക്ടര്‍ പശുപതി, സ്പടികം, ജോക്കര്‍, പകല്‍ നക്ഷത്രങ്ങള്‍ തുടങ്ങിയ ചിത്രങ്ങളിലൊക്കെ എന്‍ എല്‍ ബാലകൃഷ്ണന്റെ അഭിനയം ശ്രദ്ധേയമാണ്. മമ്മൂട്ടിയുടെ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിലാണ് ഒടുവില്‍ അഭിനയിച്ചത്.


Click it and Unblock the Notifications











