'ന്നാ താന്‍ കേസുകൊട്' താരം നടന്‍ രാജേഷ് മാധവന്‍ വിവാഹിതനായി
ന്നാ താന്‍ കേസുകൊട് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടന്‍ രാജേഷ് മാധവന്‍ വിവാഹിതനായി. നടനും സംവിധായകനും കാസ്റ്റിംഗ് ഡയറക്ടറുമായ രാജേഷ് കുഞ്ചാക്കോ ബോബനൊപ്പം അഭിനയിച്ച സിനിമയിലൂടെയാണ് പ്രശസ്തിയിലേക്ക് എത്തുന്നത്.
അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ട് ആണ് രാജേഷിന്റെ വധു. ഇരുവരും കുറച്ചുകാലമായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും ജീവിതത്തിലെ വഴിത്തിരിവായത് 'ന്നാ താന്‍ കേസുകൊട്' എന്ന സിനിമയായിരുന്നു.

ചിത്രത്തിലെ പ്രധാന കഥാപാത്രമായി രാജേഷ് അഭിനയിച്ചപ്പോള്‍ അസോസിയേറ്റ് ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു ദീപ്തി. ഈ സൗഹൃദം പ്രണയമാവുകയും ഇപ്പോള്‍ വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു. കേരള സാരിയില്‍ മുല്ലപ്പൂവുമൊക്കെ ചൂടി അതീവ സുന്ദരിയായി ദീപ്തി എത്തിയപ്പോള്‍ ട്രഡീഷണലായി മുണ്ടും ഷര്‍ട്ടുമായിരുന്നു രാജേഷിന്റെ വേഷം.
ഇരുവരും തുളസിമാലയൊക്കെ അണിഞ്ഞ മുഖത്തോട് മുഖം നോക്കി നില്‍ക്കുന്ന ചിത്രങ്ങളാണ് ആദ്യം പുറത്തുവന്നിരിക്കുന്നത്. ഇതിനു താഴെ താരതമ്പതിമാര്‍ക്ക് വിവാഹാശംസകള്‍മായി ആരാധകരും സഹപ്രവര്‍ത്തകരും ഒക്കെ എത്തി.
കാസര്‍ഗോഡ് കൊളത്തൂര്‍ സ്വദേശിയായ രാജേഷ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയിട്ടാണ് സിനിമയില്‍ തുടക്കം കുറിക്കുന്നത്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തത് ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് തൊണ്ടിമുതലും ദൃക്‌സാക്ഷിയും തുടങ്ങി നിരവധി സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടും കാസ്റ്റിംഗ് ഡയറക്ടര്‍ ആയിട്ടും പ്രവര്‍ത്തിച്ചു.
കനകം കാമിനി കലഹം 18 പ്ലസ് നീല വെളിച്ചം മിന്നല്‍ മുരളി എന്നിങ്ങനെ നിരവധി സിനിമകളാണ് രാജേഷ് ചെയ്തിട്ടുള്ളത്.


Click it and Unblock the Notifications











