twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വസ്‌ത്രവിവാദം: മല്ലികയ്‌ക്കെതിരെ നടപടിയില്ല

    By Staff
    |

    പൊതുവേദിയില്‍ അല്‌പവസ്‌ത്രവും ധരിച്ച്‌ പ്രത്യക്ഷപ്പെട്ട ബോളിവുഡ്‌ ഗ്ലാമര്‍താരം മല്ലിക ഷെരാവത്തിനെതിരെ നിയമനടപടിയൊന്നും സ്വീകരിക്കേണ്ടതില്ലെന്ന്‌ ചെന്നൈ പൊലീസ്‌ തീരുമാനിച്ചു.

    ഹിന്ദു മക്കള്‍ കക്ഷി നേതാവ്‌ എസ്‌ ആര്‍ കനിരാജനാണ്‌ കരുണാനിധിയുള്‍പ്പെടുയുള്ള പ്രമുഖര്‍ അണിനിരന്ന വേദിയില്‍ അല്‌പവസ്‌ത്രം ധരിച്ചെത്തിയ മല്ലികയ്‌ക്കെതിരെ പെരിയാംപെട്ട്‌ പൊലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍കിയത്‌.

    ശരീരം പ്രദര്‍ശിപ്പിച്ചുകൊണ്ട്‌ വസ്‌ത്രം ധരിയ്‌ക്കകയും പ്രമുഖര്‍ ഇരുന്നവേദിയില്‍ കാലിന്മേല്‍ കാല്‍ കയറ്റിവച്ച്‌ ഇരിക്കുകയും ചെയ്‌ത മല്ലിക തമിഴരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നാണ്‌ കനിരാജന്റെ പരാതിയില്‍ ആരോപിച്ചിരുന്നത്‌. തമിഴ്‌ സംസ്‌കാരം സംരക്ഷിക്കുന്നതിനായി പൊലീസ്‌ മല്ലികയ്‌ക്കെതിരെ കര്‍ശന നടപടിസ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

    പരാതി കിട്ടിയ ഉടന്‍ പെരിയാംപെട്ട്‌ പൊലീസ്‌ സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ അശോക്‌ കുമാര്‍ നിയമവിദഗ്‌ധരുമായി പ്രശ്‌നം ചര്‍ച്ചചെയ്യുകയും നടിയ്‌ക്ക്‌ വിശദീകരണം ആവശ്യപ്പെട്ട്‌ നോട്ടീസ്‌ അയ്‌ക്കാന്‍ തീരുമാനിയ്‌ക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടതിനെത്തുടര്‍ന്ന്‌ ഈ തീരുമാനം മാറ്റുകയായിരുന്നു.

    എന്ത്‌ വസ്‌ത്രം ധരിക്കണം എന്നത്‌ ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്നും അതില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ലെന്നും അതിനാല്‍ മല്ലികയ്‌ക്കെതിരെ നടപടിയൊന്നും എടുക്കുന്നില്ലെന്നുമാണ്‌ ചെന്നൈ പൊലീസ്‌ പറയുന്നത്‌.

    കമലഹാസന്റെ പുതിയ ചിത്രമായ ദശാവതാരത്തിന്റെ ഓഡിയോ കസെറ്റ്‌ പുറത്തിറക്കുന്ന ചടങ്ങിലാണ്‌ മല്ലിക അല്‌പവസ്‌ത്രധാരിണിയായി എത്തിയത്‌. ഇതിന്‌ മുമ്പ്‌ ശിവാജിയുടെ ജൂബിലി ആഘോഷച്ചടങ്ങില്‍ പങ്കെടുത്ത തമിഴ്‌ താരം ശ്രിയയ്‌ക്കെതിരെയും സമാനമായ ആരോപണം ഉണ്ടായിരുന്നു. അന്നും ഹിന്ദു മക്കള്‍ കക്ഷിതന്നെയാണ്‌ നടിയ്‌ക്കെതിരെ രംഗത്തെത്തിയത്‌.

    പ്രശ്‌നം രൂക്ഷമായപ്പോള്‍ ശ്രിയ മാപ്പുപറഞ്ഞുകൊണ്ടും അത്തരമൊരു വസ്‌ത്രംധരിച്ചതില്‍ വശദീകരണം നല്‍കിക്കൊണ്ടും അധികൃതര്‍ക്ക്‌ കത്ത്‌ നല്‍കിയാണ്‌ പ്രശ്‌നം പരിഹരിച്ചത്‌. ശ്രിയ ധരിച്ചതിലും ചെറിയ വസ്‌ത്രവുമിട്ടാണ്‌ പൊതുവേദിയിലെത്തിയതെങ്കിലും മല്ലികയ്‌ക്ക്‌ ഇത്തരം പൊല്ലാപ്പുകളൊന്നും സഹിക്കേണ്ടിവന്നില്ല.

    ബന്ധപ്പെട്ട വാര്‍ത്തകള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X