ജാക്കിച്ചാനുമായി അഭിനയിക്കുന്നില്ല: അസിന്‍
ആക്ഷന്‍ താരം ജാക്കിച്ചാനൊപ്പം ഒരു പരസ്യത്തില്‍ താന്‍ പ്രത്യക്ഷപ്പെടുന്നെന്ന വാര്‍ത്തകള്‍ താരസുന്ദരി അസിന്‍ നിഷേധിച്ചു.
ഹോങ്കോങില്‍ വെച്ച് അസിന്‍ ജാക്കിച്ചാനൊപ്പം ഒരു ഉത്‌പന്നത്തിന്റെ പരസ്യത്തില്‍ അഭിനയിക്കുമെന്ന വാര്‍ത്ത കഴിഞ്ഞ രണ്ടു ദിവസമായി പ്രചരിച്ചിരുന്നു.
എന്നാല്‍ ഇത്തരത്തില്‍ യാതൊരു ഓഫറും തനിയ്‌ക്ക് ലഭിച്ചിട്ടില്ലെന്ന് അസിന്‍ ഒരു വെബ്‌സൈറ്റിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രിലില്‍ ദശാവതാരത്തിന്റെ ഓഡിയോ സിഡി പുറത്തിറക്കുന്ന ചടങ്ങില്‍ ജാക്കിച്ചാനൊപ്പം നിന്ന് അസിന്‍ ചിത്രമെടുത്തിരുന്നു.
ഇരുവരും ഒരുമിച്ചുള്ള ചിത്രം പുറത്തു വന്നത് അഭ്യൂഹങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം കിട്ടുന്നതിനിടയാക്കുകയും ചെയ്‌തു.


Click it and Unblock the Notifications