വഴങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടിട്ടില്ല!! പക്ഷെ സുഹൃത്തിനുണ്ടായത് ഞെട്ടിപ്പിച്ചു, തുറന്ന് പറഞ്ഞ് റിമ

സിനിമ ജീവിതത്തിൽ തനിയ്ക്ക് ഇതുവരെ ദുരനുഭവങ്ങ‌ൾ നേരിടേണ്ടി വന്നിട്ടില്ലെന്ന് റിമ കല്ലിങ്കൽ.

സിനിമ മേഖലയിൽ നിന്ന് നേരിടേണ്ടി വന്ന ഞെട്ടിപ്പിക്കുന്ന അനുഭവങ്ങൾ വെളിപ്പെടുത്തി നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. നടിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിനു പിന്നാലെയായിരുന്നു പല കഥകളും വെളിച്ചത്തിനു മുന്നിൽ വന്നത്. ഇതിന് കാരണം സിനിമയിലെ വനിത സംഘടനയായ ഡബ്ല്യൂസിസിയാണ്. മലയാള സിനിമയിലെ നടിമാരും ബാക്കി വനിത പ്രവർത്തകരും ചേർന്ന് രൂപം നൽകിയ സംഘടനയായിരുന്നു. റിമ കല്ലിങ്കൽ, പാർവതി, രേവതി, പദ്മപ്രിയ, രമ്യ നമ്പീശൻ തുടങ്ങിയവരാണ് ഡബ്ല്യൂസിസിയ്ക്ക് ചുക്കാൻ പിടിക്കുന്നത്.

rima

സിനിമ ജീവിതത്തിൽ തനിയ്ക്ക് ഇതുവരെ ദുരനുഭവങ്ങ‌ൾ നേരിടേണ്ടി വന്നിട്ടില്ലെന്ന് റിമ കല്ലിങ്കൽ. തന്നോട് ഇതുവരെ വഴങ്ങി കൊടുക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും താരം പറഞ്ഞു. കൊച്ചി മുസിരിസ് ബിനാലെയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. റിമയുടെ വാക്കുകൾ ഇങ്ങനെയാണ്.എന്നോട് ആരും ഏതെങ്കിലും തരത്തിലുള്ള വഴങ്ങിക്കൊടുക്കലുകള്‍ ആവശ്യപ്പെട്ടിട്ടില്ല. പക്ഷെ എന്റെ എട്ട് വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ എന്റെ സുഹൃത്തിന് സംഭവിച്ച വളരെ നിര്‍ഭാഗ്യകരമായ ആ കാര്യം എന്നെ തകര്‍ത്തുകളഞ്ഞു. അപ്പോള്‍ എനിക്ക് മനസ്സിലായി ചട്ടക്കൂടില്‍ നിന്ന് പുറത്തുവരേണ്ടതുണ്ടെന്നും എന്താണോ യഥാര്‍ത്ഥ്യത്തില്‍ തോന്നുന്നത് അത് പറയുകയും വേണം.

അന്ന് ഉണ്ടായ സംഭവത്തിൽ നിന്ന് പുറത്തു വരാൻ ഏറെ സമയം വേണ്ടിവന്നു. ആ സംഭവത്തിൽ പിന്നെയാണ് സംസാരിക്കാൻ സ്ഥലമുണ്ടെന്നും അവിടെ നിർബന്ധമായും സംസാരിക്കുക തന്നെ വേണമെന്നുള്ള തിരിച്ചറിവുണ്ടായെന്നും റിമ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X