twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമലയെ വിലക്കി എന്ന വാര്‍ത്ത തെറ്റാണ്!

    By Aswathi
    |

    പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് തെന്നിന്ത്യന്‍ നടി അമല പോളിനെ വിലക്കി എന്ന വാര്‍ത്ത തെറ്റാണെന്ന് വിശദീകരണം. ജ്വല്ലറി ഉടമകള്‍ തന്നെയാണ് അമല പോള്‍ നിരപരാദിയാണെന്ന് കാണിച്ച് പത്രക്കുറിപ്പ് ഇറക്കിയിരിക്കുന്നത്.

    ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

    എറണാകുളം ഗോള്‍ഡ്‌സൂക്കിലെ മില്ലേനിയം ജ്വല്ലറിയുടെ പരസ്യത്തില്‍ അഭിനയിക്കാം എന്നു പറഞ്ഞ് നടി 30 ലക്ഷം തുക കൈപ്പറ്റിയെന്നും. എന്നാല്‍ അഭിനയിക്കാത്തതിനെ തുടര്‍ന്ന് ജ്വല്ലറി ഉടമകള്‍ കോടതിയെ സമീപിച്ചെന്നുമായിരുന്നു വാര്‍ത്തകള്‍. കോടതി ഇടപെട്ട് അമലയ്‌ക്കെതിരെ വിശ്വാസ വഞ്ചനാ കുറ്റത്തിന് കേസെടുത്തെന്നും പരസ്യങ്ങളില്‍ നിന്ന് വിലക്കിയെന്നും വാര്‍ത്തകള്‍ പ്രചരിച്ചത് പെട്ടന്നാണ്.

    amala-paul

    എന്നാല്‍ ഈ കേട്ടതൊന്നും സത്യമല്ല. വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അമല പോള്‍ തീര്‍ത്തും പ്രൊഫഷണല്‍ ആയ നടിയാണെന്നും ജ്വല്ലറി കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. (ഈ പത്രകുറിപ്പ് അമല പോള്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്- പോസ്റ്റ് ഇവിടെ)

    മാത്രവുമല്ല, അടുത്ത വര്‍ഷത്തേയ്ക്ക് അമലയുമായി വീണ്ടും കരാര്‍ പുതുക്കുന്നുണ്ടെന്നും കമ്പനി പത്രകുറിപ്പിലൂടെ അറിയിച്ചു. ദയവു ചെയ്ത് തെറ്റായ വാര്‍ത്തകളുടെ പ്രചരണം അവസാനിപ്പിക്കണമെന്ന് ജ്വല്ലറി ഗ്രൂപ്പ് ആവശ്യപ്പെടുന്നു.

    English summary
    As per the latest reports, Amala Paul is not banned from acting in advertisements. The jewellery group, which allegedly filed against the actress in Ernakulam sessions court, slammed the rumors through a recently press release.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X