»   » പൃഥ്വിരാജിനെ വിലക്കിയിട്ടില്ല

പൃഥ്വിരാജിനെ വിലക്കിയിട്ടില്ല

Posted By:
Subscribe to Filmibeat Malayalam
Prithviraj
യുവനടന്‍ പൃഥ്വിരാജിനെതിരേ നിര്‍മാതാക്കള്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ശശി അയ്യഞ്ചിറ അറിയിച്ചു.

വിലക്കൊന്നുമില്ല. പക്ഷേ, രഘുപതി രാഘവ രാജാറാം എന്ന ഷാജികൈലാസ്-പൃഥ്വിരാജ് ചിത്രത്തിനുവേണ്ടി നിര്‍മാതാവായ മുരളീധരന്‍ 85 ലക്ഷത്തോളം രൂപയാണ് ചെലവാക്കിയിട്ടുള്ളത്. ആ ചിത്രം പൂര്‍ത്തീകരിക്കണമെന്ന് ഞങ്ങള്‍ നടനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരെയും വിലക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.

പൃഥ്വിരാജും ഷാജികൈലാസും മുരളീധരനും തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ ധാരണയായിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം. ജനുവരി 25നകം തിരക്കഥയുടെ അവസാന രൂപം നല്‍കാന്‍ സാധിച്ചാല്‍, അത് ബോധ്യപ്പെട്ടാല്‍ ഇപ്പോള്‍ അഭിനയിക്കുന്ന മുംബൈ പോലിസിനു ശേഷം ചിത്രത്തിന് ആവശ്യമായ തിയ്യതികള്‍ നല്‍കാമെന്നാണ് പൃഥ്വിരാജ് പറഞ്ഞിട്ടുള്ളത്. ഇപ്പോള്‍ ജയറാം നായകനായ ജിന്‍ജര്‍ ഒരുക്കികൊണ്ടിരിക്കുന്ന ഷാജികൈലാസും ഇതിനോട് യോജിച്ചതായാണ് റിപ്പോര്‍ട്ട്.

പ്രശ്‌നത്തിന് പരിഹാരം കാണുന്നതുവരെ പൃഥ്വിയെ ഒരു സിനിമയുമായും സഹകരിപ്പിക്കരുതെന്ന് പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍ അമ്മയടക്കമുള്ള സിനിമാസംഘടനകള്‍ക്ക് കത്ത് നല്‍കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

English summary
No ban on Prithviraj. Actor, Shaji Kailas and Muraleedharan, met for a compromise talk on Monday and have sorted things out.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam