»   » ലീല ബാന്‍ ചെയ്തിട്ടില്ല, രഞ്ജിത്ത് അച്ചടക്കം പാലിക്കണം എന്ന് നിര്‍മാതാക്കളുടെ സംഘടന

ലീല ബാന്‍ ചെയ്തിട്ടില്ല, രഞ്ജിത്ത് അച്ചടക്കം പാലിക്കണം എന്ന് നിര്‍മാതാക്കളുടെ സംഘടന

Written By:
Subscribe to Filmibeat Malayalam

ഉണ്ണി ആറിന്റെ കഥയെ ആസ്പദമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലീല എന്ന ചിത്രം ബാന്‍ ചെയ്തു എന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ചിത്രം ബാന്‍ ചെയ്തിട്ടില്ല എന്ന് നിര്‍മാതാക്കളുടെ സംഘടന.

രഞ്ജിത്തിന്റെ ലീല ബാന്‍ ചെയ്തു


നിര്‍മാതാക്കളുടെ സമരം നടക്കുന്ന സമയത്ത് ചിത്രീകരണം നടത്തിയതിനെ തുടര്‍ന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ചിത്രം ബാന്‍ ചെയ്തു എന്നായിരുന്നു വാര്‍ത്തകള്‍.


 leela

എന്നാല്‍ ചിത്രം ബാന്‍ ചെയ്തിട്ടില്ലെന്നും, രഞ്ജിത്ത് അച്ചടക്കം പാലിക്കണമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറയുന്നു. അച്ചടക്കം പാലിക്കാന്‍ രഞ്ജിത്ത് ബാധ്യസ്ഥനാണെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി സുരേഷ് കുമാര്‍ പറഞ്ഞു.


അടിസ്ഥാന തൊഴിലാളികള്‍ക്ക് ഫെഫ്ക ആവശ്യപ്പെട്ട വേതനവര്‍ദ്ധവ് അംഗീകരിക്കാന്‍ കഴിയാത്തതിനാല്‍ നിര്‍മ്മാതാക്കള്‍ നിര്‍മാണം നിര്‍ത്തി വച്ച് പ്രതിഷേധിച്ചിരുന്നു. കൂടിയ വേതനം നല്‍കാന്‍ തയ്യാറാണെന്ന് തീരുമാനിച്ചാണ് രഞ്ജിത്ത് ജനുവരി ഒന്നിന് ലീലയുടെ ചിത്രീകരണം ആരംഭിച്ചത്.

English summary
No ban on Renjith's 'Leela', says producers'
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam