»   »  സിനിമയിലൂടെ തിലകനെ മടക്കിക്കൊണ്ടുവരാന്‍ ശ്രമം

സിനിമയിലൂടെ തിലകനെ മടക്കിക്കൊണ്ടുവരാന്‍ ശ്രമം

Posted By:
Subscribe to Filmibeat Malayalam
Thilakan
അഭിനയിച്ച സിനിമകള്‍ കാണിച്ചുകൊണ്ട് നടന്‍ തിലകനെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാന്‍ ശ്രമം. ചികിത്സയുടെ ഭാഗമായാണ് ഞായറാഴ്ച തിലകന്‍ അഭിനയിച്ച സിനിമകളുടെയും നാടകങ്ങളുടെയും വീഡിയോ ക്ലിപ്പിങുകള്‍ അദ്ദേഹത്തെ കാണിച്ചത്. ഒരു ഓണകാസറ്റ് തിലകന്‍ പുറത്തിറക്കിയിട്ടുണ്ട്. അതില്‍ ആമുഖമായി തിലകന്‍ പറയുന്നതും അദ്ദേഹത്തെ കേള്‍പ്പിച്ചിരുന്നു.

തിലകനെതമിഴ്‌നാട്ടില്‍ പ്രശസ്തനാക്കിയ ക്ഷത്രിയന്‍ എന്ന ചിത്രത്തിലെ തിരഞ്ഞെടുത്ത രംഗങ്ങളും ഒരു വര്‍ഷം മുന്പ് തിലകന്‍ സംവിധാനം ചെയ്ത് അഭിനയിച്ച ' ഇതോ ദൈവത്തിന്റെ സ്വന്തം നാട്' എന്ന നാടകവുമാണ് തിലകനു മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. 1990 ല്‍ പുറത്തിറങ്ങിയ ക്ഷത്രിയനില്‍ വിജയകാന്തായിരുന്നു നായകന്‍. വില്ലന്‍ വേഷത്തില്‍ ഏവരേയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് തിലകന്‍ കാഴ്ച വച്ചത്.

ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമായിരുന്നു സിനിമയും നാടകവുമൊക്കെ അദ്ദേഹത്തെ കാണിച്ചത്. കണ്ണു തുറന്ന് അദ്ദേഹം സ്‌ക്രീനിലേക്കു നോക്കിയിരുന്നു. സിനിമയുടേയോ നാടകത്തിന്റേയോ ഏതെങ്കിലും രംഗം കണ്ട് പെട്ടെന്ന് എന്തെങ്കിലും മാറ്റമുണ്ടാകുമെന്നും നാവനക്കുമെന്നും പ്രതീക്ഷിച്ച് മക്കളും അടുത്തുണ്ടായിരുന്നു. എന്നാലി പരീക്ഷണത്തിലൂടെ ആശാവഹമായ പ്രതികരണമുണ്ടായില്ലെന്ന് ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു.

രണ്ടുദിവസമായി ഭാഗികമായിട്ടു മാത്രമാണ് തിലകന് വെന്റിലേറ്റര്‍ സഹായം നല്‍കുന്നത്. വൃക്കകളുടെ പ്രവര്‍ത്തനത്തില്‍ ചെറിയ തോതില്‍ ഗുണകരമായ മാറ്റം സംഭവിച്ചുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam