മാറ്റങ്ങളില്ലാതെ ദിലീപ്

By Aswathi

കഥാപാത്രങ്ങളില്‍ ഒരുപാട് പരീക്ഷണം നടത്തുന്ന മറ്റൊരു മലയാള നടനാണ് ദിലീപ്. പക്ഷെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ദിലീപിന്റെ കഥാപാത്രങ്ങള്‍ക്കോ സിനിമയ്‌ക്കോ പറയത്തക്ക മാറ്റങ്ങളൊന്നും തന്നെയില്ല. അഞ്ചില്‍ കൂടുതല്‍ ചിത്രങ്ങളില്‍ ഒരു വര്‍ഷം അഭിനയിക്കുമെങ്കിലും ഒന്നെങ്കിലും ശരാശരി വിജയത്തില്‍ എത്തിയാല്‍ എത്തി എന്ന അവസ്ഥയാണ്. സ്ഥിരം കോമാളിത്തത്തില്‍ നിന്ന് ദിലീപ് പുറത്തേക്ക് കടക്കേണ്ടിയിരിക്കുന്നു എന്ന സൂചനയാണ് ഇവ നല്‍കുന്നത്.

മായാ മോഹിനുയും സൗണ്ട് തോമയുമാണ് അടുത്തിടെ ദിലീപ് ചെയ്തതില്‍ പ്രേക്ഷകര്‍ ഓര്‍ത്തുവയ്ക്കുന്ന രണ്ട് കഥാപാത്രങ്ങള്‍. കമ്മത്ത്, ശൃങ്കാരവേലന്‍, നാടോടി മന്നന്‍, ഏഴു സുന്ദര രാത്രികള്‍, അവതാരം, വില്ലാളിവീരന്‍ തുടങ്ങിയവ ഈ കഴിഞ്ഞ രണ്ട് വര്‍ഷത്തെ ദിലീപിന്റെ തുടരെ തുടരെയുള്ള പരാജയങ്ങളാണ്. നാടോടി മന്നനും, ശൃങ്കാരവേലനും, അവതാരവും വില്ലാളിവീരനുമൊക്കെ ഏറെ കുറേ ഒരുപോലെ തന്നെ.

dileep

അടുത്തിടെ ഇറങ്ങിയതില്‍ കുറച്ചെങ്കിലും ദിലീപിനെ രക്ഷിച്ചത് റാഫി സംവിധാനം ചെയ്ത റിങ് മാസ്റ്ററാണ്. സിനിമാ മേഖലയില്‍ കടുത്ത മത്സരങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ദിലീപിനൊപ്പം വന്നവരും പിന്നീട് വന്നവരും നടന്ന് കയറിക്കഴിഞ്ഞു. ജനപ്രിയ നടന്‍ എന്ന പദവി നല്‍കി മലയാളികള്‍ മനസ്സില്‍ കുടിയിരുത്തിയ ദിലീപിനെ ഒരേവേഷത്തില്‍ കാണാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല.

മാത്രവുമല്ല, ഇപ്പോള്‍ മഞ്ജു വാര്യരും സിനിമയിലേക്ക് വന്നിരിക്കുന്നു. ഒരിക്കലും സിനിമ കുടുംബ പരമല്ല. എന്നിരിക്കിലും ദിലീപില്‍ നിന്ന് വിവാഹ മോചനം നേടി തിരിച്ചെത്തി മഞ്ജു വിജയ്ച്ചു കയറുന്നതും ദിലീപ് പിന്നോട്ട് സഞ്ചരിക്കുന്നതും ഗോസിപ്പുകാര്‍ക്ക് പുതിയ കഥകള്‍ നെയ്യാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നതാണ്. നായക നടന്‍ എന്നതിനു പുറമെ മിക്കച്ചൊരു ഹാസ്യ നടന്‍ കൂടെയാണ് ദിലീപ്. അതിന്റെ അപക്വത കോമാളിത്തത്തില്‍ പെട്ടുപോകരുത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X