ദൃശ്യത്തിന് ശേഷം മോഹന്‍ലാലിന് ക്രിസ്മസ് ഇല്ല, ഇത്തവണയും ഇല്ല!!
ഈ വര്‍ഷം ഇറങ്ങിയ നാല് ചിത്രങ്ങളും മോഹന്‍ലാല്‍ എന്ന നടന് കാര്യമായ വിജയമൊന്നും നേടിക്കൊടുത്തിട്ടില്ല. എന്നും എപ്പോഴും മോശമില്ലാത്ത അഭിപ്രായം നേടിയപ്പോള്‍ ലൈല ഓ ലൈലയും ലോഹവും കനലുമൊക്കെ പൊട്ടിത്തകര്‍ന്നു.
ഈ വര്‍ഷം ഇനി ലാലിന് പുതിയ റിലീസിങ് ചിത്രങ്ങളൊന്നും ഇല്ലെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത. ക്രിസ്മസ് ആഘോഷത്തിന് ലാല്‍ ഫാന്‍സിന് നിരാശയായിരിക്കും. ഇപ്പോള്‍ ചിത്രീകരണം നടന്നുകൊണ്ടിരിയ്ക്കുന്ന പുലിമുരുകന്‍ 2016 വിഷുവിനേ തിയേറ്ററിലെത്തൂ.

ദൃശ്യത്തിന് ശേഷം മോഹന്‍ലാലിന് ക്രിസ്മസ് ഇല്ല, ഇത്തവണയും ഇല്ല!!
പുതിയ നിമയമവുമായി മമ്മൂട്ടിയും ചാര്‍ലിയുമായി ദുല്‍ഖറും ഈ വര്‍ഷത്തെ ക്രിസ്മസിന് ഏറ്റമുട്ടും. ടു കണ്‍ട്രീസാണ് ജനപ്രിയ നായകന്റെ ക്രിസ്മസ് ചിത്രം. ആക്ഷന്‍ ഹീറോ ബിജുവുമായി നിവിന്‍ പോളിയുമുണ്ടാവും. ഈ ആഘോഷത്തില്‍ ലാല്‍ മാത്രമില്ല.

ദൃശ്യത്തിന് ശേഷം മോഹന്‍ലാലിന് ക്രിസ്മസ് ഇല്ല, ഇത്തവണയും ഇല്ല!!
2013 ല്‍ പുറത്തിറങ്ങിയ ദൃശ്യമാണ് മോഹന്‍ലാലിന്റെ ഒടുവിലത്തെ ക്രിസ്മസ് ചിത്രം. കഴിഞ്ഞ വര്‍ഷവും ക്രിസ്മസിന് ലാലിന്റെ ഒരു സിനിമയും ഉണ്ടായിരുന്നില്ല. മാത്രമല്ല, ഇറങ്ങിയ മൂന്ന് ചിത്രങ്ങളും കഴിഞ്ഞ വര്‍ഷം പരാജയവുമായിരുന്നു. ദൃശ്യത്തിന് ശേഷം കാര്യമായ വിജയം ലാലിന് സംഭവിച്ചിട്ടില്ലെന്നു തന്നെ പറയാം

ദൃശ്യത്തിന് ശേഷം മോഹന്‍ലാലിന് ക്രിസ്മസ് ഇല്ല, ഇത്തവണയും ഇല്ല!!
രസം എന്ന ചിത്രത്തില്‍ അതിഥി വേഷം ചെയ്തുകൊണ്ടാണ് ലാല്‍ ഈ വര്‍ഷം തുടങ്ങിയത്. എന്നും എപ്പോഴും പരാജയമായിരുന്നില്ലെങ്കിലും കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. അമിത പ്രതീക്ഷ കനല്‍, ലോഹം, ലൈല ഓ ലൈല എന്നീ ചിത്രങ്ങള്‍ക്ക് പാരയുമായി

ദൃശ്യത്തിന് ശേഷം മോഹന്‍ലാലിന് ക്രിസ്മസ് ഇല്ല, ഇത്തവണയും ഇല്ല!!
ഇപ്പോള്‍ ലാലിന്റേതായി ചിത്രീകരണം നടന്നുകൊണ്ടിരിയ്ക്കുന്ന ഏക ചിത്രം പുലിമുരുകനാണ്. 2016 ഏപ്രിലില്‍ വിഷു ആഘോഷത്തിന്റെ ഭാഗമായിട്ടേ ചിത്രം തിയേറ്ററുകളിലെത്തൂ.

ദൃശ്യത്തിന് ശേഷം മോഹന്‍ലാലിന് ക്രിസ്മസ് ഇല്ല, ഇത്തവണയും ഇല്ല!!
അതേ സമയം ലാലിന്റേതായി അണിയറയില്‍ ഒത്തിരി ബിഗ് ബജറ്റ് ചിത്രങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ഗരുഡയാണ് അതില്‍ പ്രധാനം. പ്രിയദര്‍ശന്‍ ഒരുക്കുന്ന, പൂര്‍ണമായും റഷ്യയില്‍ ചിത്രീകരിക്കുന്ന ഒരു സിനിമയുടെ പ്രാരംഭ ഘട്ട ജോലികളും നടന്നുകൊണ്ടിരിയ്ക്കുന്നു. മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് ചിത്രമെത്തുന്നത്.


Click it and Unblock the Notifications